പൂർവിദ്യാർത്ഥി സം​ഗമത്തിൽ മാെട്ടിട്ട പ്രണയം! കാമുകനെ വിവാഹം ചെയ്യാൻ മൂന്നു മക്കളെ അരുംകൊല ചെയ്ത് അദ്ധ്യാപിക; വമ്പൻ ആസൂത്രണം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൂർവിദ്യാർത്ഥി സം​ഗമത്തിൽ മാെട്ടിട്ട പ്രണയം! കാമുകനെ വിവാഹം ചെയ്യാൻ മൂന്നു മക്കളെ അരുംകൊല ചെയ്ത് അദ്ധ്യാപിക; വമ്പൻ ആസൂത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 04:46 pm IST
Facebook
Twitter
WhatsAppTelegram

കാമുകനെ വിവാഹം ചെയ്യാൻ മൂന്നുമക്കളെ കൊലപ്പെടുത്തിയ അദ്ധ്യാപികയായ മാതാവ് അറസ്റ്റിൽ. 30-കാരിയായ രജിതയാണ്  തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിൽ പിടിയിലായത്. മാർച്ച് 27നാണ് തൈര് സാദം കഴിച്ച് ആരോ​ഗ്യം മോശമായെന്ന് പറഞ്ഞ് അമ്മയെയും മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.12-കാരനായ സായ് കൃഷ്ണ, പത്തുവയസുകാരിയായ മധുപ്രിയ, ​ഗൗതം(8) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തിൽ ഫുഡ് പോയിസൺ കാരണമാണ് ദുരന്തമെന്ന് കരുതിയെങ്കിലും പിന്നീട് രഹസ്യത്തിന്റെ ചുരുളഴിയുകയായിരുന്നു. പഴയ സഹപാഠിയായിരുന്ന ശിവകുമാറുമായുള്ള അവിഹിത ബന്ധവും അയാളെ വിവാഹം കഴിക്കാനുള്ള ആ​ഗ്രഹവുമാണ് ക്രൂര കൊലയിലേക്ക് യുവതിയെ നയിച്ചത്. ഓരോരുത്തരെയായി ശ്വാസം മുട്ടിച്ചാണ് അവർ കൊലപ്പെടുത്തിയത്. പിന്നീട് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു മറ്റൊരു കഥ മെനഞ്ഞത്.

സംഭവത്തിന് ഒരാഴ്ചയ്‌ക്ക് ശേഷമാണ് പൊലീസ് സത്യം കണ്ടെത്തുന്നത്. ഭർത്താവ് ചെന്നൈയ്യയുമായുള്ള ദാമ്പത്യത്തിൽ നിരാശയിലായിരുന്നു രജിത. ടാങ്കർ ലോറി ഡ്രൈവറായ ഭർത്താവ് തന്നേക്കാൾ 20 വയസു കൂടുതലുള്ള ആളായിരുന്നു. ചെന്നൈയ്യയുടെ ആദ്യ ഭാര്യ മരിച്ചതിന് ശേഷം 2013-ലാണ് സ്വകാര്യ സ്കൂളിലെ ടീച്ചറായിരുന്ന രജിതയെ ഇയാൾ വിവാഹം കഴിക്കുന്നത്. മൂന്നു മക്കളുണ്ടായെങ്കിലും രജിത ദാമ്പത്യത്തിൽ നിരാശയായിരുന്നു. ഇതിനിടെയാണ് സ്കൂൾ റീയുണിയൻ വന്നത്. അപ്പോഴാണ് പഴയ സഹപാഠിയുമായി രജിത കൂടുതൽ അടുക്കുന്നത്. പിന്നീട് അത് പ്രണയത്തിലേക്കും ശാരീക ബന്ധത്തിലേക്കും കടന്നു. ഇതിനിടെ സ്വകാര്യ കമ്പനി ജീവനക്കാരനായ ശിവയെ വിവാഹം കഴിക്കാനുള്ള ആ​ഗ്രഹം യുവതി പ്രകടിപ്പിച്ചു. മക്കളും ഭർത്താവും ഇല്ലാതെ വന്നാൽ വിവാഹം കഴിക്കാമെന്നായിരുന്നു യുവാവിന്റെ നിലപാട്.

27ന് രാത്രി 10ന് ഭർത്താവ് ജോലിക്ക് പോകുമെന്ന് ധാരണയുള്ള യുവതി, ഇതാണ് അവസരമെന്ന് മനസിലാക്കി കാമുകനുമായി  കൊലപാതകം ആസൂത്രണം ചെയ്തു. കാമുകൻ കൃത്യം വൈകിപ്പിക്കരുതെന്ന് നിർദേശം നൽകി. ആദ്യം അമ്മ മൂത്ത മകനെയാണ് വകവരുത്തിയത്. ടൗവ്വൽ മുഖത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. പിന്നീട് മധുപ്രിയയെയും ​ഗൗതവിനെയും സമാന രീതിയിൽ കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം, ഭക്ഷണം കഴിച്ച് കുട്ടികൾ ബോധരഹിതരായെന്ന് വരുത്തിത്തീർക്കുകയായിരുന്നു. ഭർത്താവ് മടങ്ങിയെത്തിപ്പോൾ വയറുവേദന അഭിനയിക്കുകയും ചെയ്തു. ഇതോടെ അയൽക്കാരുടെ സഹായത്തോടെ മരിച്ച മക്കളെയടക്കം ഇതറിയാതെ ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോയി.പോസ്റ്റുമോർട്ടത്തിൽ കുട്ടികൾക്ക് ഫുഡ്പോയിസൺ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ രജിതയിലേക്ക് സംശയം നീണ്ടു. വിശദമായ ചോദ്യം ചെയ്യലിൽ യുവതിക്ക് പിടിച്ചു നിൽക്കാനായില്ല. പിന്നീട് കാമുകനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

Tags: 3 kidsMurdertelanganaWomanmarrylover
Share
Tweet
SendShare

More News from this section

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

Latest News

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies