കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 55 കാരൻ അറസ്റ്റിൽ. എറണാകുളം വാഴക്കുളത്താണ് സംഭവം. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം അറിയുന്നത്. സംഭവത്തിൽ വാഴക്കുളം ചെമ്പറക്കി സ്വദേശി രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നാം തീയതിക്കും സെപ്റ്റംബർ 30 നും ഇടയിലുള്ള ഒരു ദിവസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും ഇത് തുടർന്നിരുന്നു.
വയറുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെത്തുടർന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന് തിരിച്ചറിയുന്നത്. തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ അടിസ്ഥാനത്തിൽ തടിയിട്ടപറമ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.















