ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തിലൂടെ ശ്രദ്ധേയായ നടി വീണനായരുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങുകൾക്ക് ശേഷം മടങ്ങുന്നതിനിടെ ഓൺലൈൻ മീഡിയക്കാരോട് നടി ചൂടാവുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായത്.വിരുന്നിന് ശേഷം സ്വന്തം വീട്ടുകാരോട് യാത്ര പറയുന്നതിനിടെ നടി കരയുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു ഓൺലൈൻ മീഡിയ പ്രതിനിധി “കാറിൽ കയറിയിട്ട് കരയൂ” എന്നാണ് വീണയോട് ആവശ്യപ്പെട്ടത്. ഇതോടെ നടി നിയന്ത്രണം വിട്ടി പൊട്ടി തെറിക്കുകയായിരുന്നു.
“സൗകര്യമില്ല ചേട്ടാ ഇപ്പോൾ കയറാൻ” എന്നാണ് അവർ രോഷത്തോടെ പ്രതികരിച്ചത്. തുടർന്ന് ഇവരെ മൈൻഡ് ചെയ്യാതെ നടി മടങ്ങുകയും ചെയ്തു. നടിയെ പിന്തുണച്ചും ഓൺലൈൻ മീഡിയക്കാരുടെ അധികാര പ്രകടനത്തെ പുച്ഛിച്ചും നിരവധി പേർ വീഡിയോയിൽ കമന്റുകൾ പങ്കുവച്ചു. അവർ എപ്പോൾ പോണമെന്നും എപ്പോൾ കരയണമെന്നും അവരാണ് തീരുമാനിക്കേണ്ടതെന്നും ചിലർ പറഞ്ഞു.
വിവാഹ ദിവസം ഇതുപോലെയുള്ള അനാവശ്യ ഡയലോഗൊക്കെ പറഞ്ഞാൽ ഇതാകും മറുപടിയെന്നും ചിലർ വ്യക്തമാക്കി. എന്നാൽ നടിക്ക് അഹങ്കാരമെന്നാണ് മറ്റ് ചിലരുടെ വാദം. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം പ്രണയ വിലാസം എന്ന ചിത്രത്തിലും അഭിനിയച്ചിരുന്നു. ടിക്ക് ടോക്ക് വീഡിയോയിലൂടെ ശ്രദ്ധ നേടിയാണ് താരം അഭിനയ രംഗത്തു വരുന്നത്. വൈഷ്ണവാണ് വീണയുടെ ഭർത്താവ്.















