ആലപ്പുഴ: ക്ഷേത്രത്തിൽ അന്നദാനത്തിനിടെ അച്ചാർ വിളമ്പിയില്ലെന്ന് ആരോപിച്ച് ക്ഷേത്ര ഭാരാവാഹിയെയും ഭാര്യയേയും മർദ്ദിച്ചതായി പരാതി. ആലപ്പുഴ നഗരത്തിലെ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള അന്നദാനത്തിനിടെയാണ് സംഭവം.
ഇലഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഭാരവാഹി രാജേഷിനും ഭാര്യ അർച്ചനയ്‌ക്കുമാണ് മർദ്ദനമേറ്റത്. അന്നദാനത്തിനിടെ യുവാവ് പലതവണ അച്ചാർ ആവശ്യപ്പെട്ടു. നാലാം തവണയും ഇത് തുടർന്നതോടെ വിളമ്പുകാരനുമായി തർക്കമുണ്ടായി. ഇത് പരിഹരിക്കാനെത്തിയപ്പോഴാണ് രാജേഷിന്റെ യുവാവ് മർദ്ദിച്ചത്. ആക്രമണം തടയാനെത്തിയ ഭാര്യക്കും പരിക്കേറ്റു.
മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പ്രകോപനം ഒന്നുമില്ലാതെയാണ് അരുണും സുഹൃത്തുക്കളും മർദ്ദിച്ചതെന്നാണ് ഇവർ പറയുന്നത്. ദമ്പതികളുടെ പരാതിയിൽ ആലപ്പുഴ വെള്ളക്കിണർ സ്വദേശി അരുണിനെതിരെ സൗത്ത് പൊലീസ് കേസെടുത്തു.















