സ്വജീവൻ ത്യാഗം ചെയ്ത് അനേകം ജീവനുകൾ രക്ഷിക്കാൻ ധൈര്യം കാട്ടിയ വ്യോമസേനയുടെ ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് സിദ്ധാർത്ഥ് യാദവിന് വിട ചൊല്ലി നാട്. ജന്മനാടാ ഭലജി മജ്റയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കണ്ടുനിന്നവരുടെ ഉള്ളുലയ്‌ക്കുന്ന കാഴ്ചകളാണ് അവിടെയുണ്ടായത്. സിദ്ധാർത്ഥിന്റെ ശേഷിപ്പുകളിൽ വീണ് കരയുന്ന പ്രതിശ്രുത വധു സാനിയയെയും മാതാവ് സുജാതയെയും കണ്ടതോടെ സഹപ്രവർത്തകരും വികാരാധീനരായി.
നിങ്ങൾ എന്താണ് മടങ്ങി വരാത്തത്. ഞാൻ ഒന്ന് അവനെ കണ്ടോട്ടെ എന്ന് അലമുറയിട്ടാണ് അവർ കണ്ണീർവാർത്തത്. ഒരു നാടൊന്നാകെ എത്തിയാണ് സിദ്ധാർത്ഥിന് അന്തിമോപചാരം അർപ്പിച്ചത്. ഇത്രയും ധീരനായ മകന്റെ അമ്മയായതിൽ അഭിമാനിക്കുന്നതായും രാജ്യത്തെ സേവിക്കാൻ അവൻ എപ്പോഴും പ്രതിജ്ഞാബദ്ധനായിരുന്നുവെന്നും മാതാവ് പറഞ്ഞു.
ഗുജറാത്തിലെ ജാംനഗറിൽ മൂന്നാം തീയതി വ്യോമസേന വിമാനം തകർന്നാണ് അദ്ദേഹം മരിച്ചത്. സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയേറിയ പ്രദേശത്ത് വീഴേണ്ട വിമാനം വിജനമായ സ്ഥലത്ത് എത്തിക്കാനും സൈനിക വിമാനം തകരും മുൻപ് സഹ പൈലറ്റിനെ രക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചു. രാത്രിയിലെ പരിശീലന പറക്കലിനായി വ്യോമസേന സ്റ്റേഷനിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് വിമാത്തിന് സാങ്കേതിക തകരാറുണ്ടാവുന്നത്. 28-കാരന്റെ വിവാഹ നിശ്ചയം 23-നായിരുന്നു നവംബർ രണ്ടിന് വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു.
Life is full of surprises 😟 you never know what’s coming💔 #RIP_🙏🏼#Flight_Lieutenant_Siddharth_Yadav 🇮🇳 pic.twitter.com/knlRSfGs6f
— sewon 💙 (@pr0_ride) April 4, 2025