തുടർച്ചയായി മൂന്നാം ജയം നേടി ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്‌സിനെതിരെ ജയിച്ച് രാജസ്ഥാൻ റോയൽസും പോയിന്റ് പട്ടികയിൽ മുന്നേറി. വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി ഡിസി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയവും ഒരുതോൽവിയുമുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 4 പോയിന്റുമായി രണ്ടാമതാണ്.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ നേടിയ ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്‌സും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. നാല് കളികളിൽ മൂന്നും തോറ്റ സൺറൈസേഴ്‌സ് ഹൈദരാബാദാണ് അവസാന സ്ഥാനക്കാർ. ഒരു വിജയവും മൂന്ന് തോൽവിയും മാത്രമുള്ള സിഎസ്‌കെ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു വിജയം മാത്രമുള്ള മുംബൈ ഇന്ത്യൻസ് എട്ടാം സ്ഥാനക്കാരാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പർ നയൻസും ആരും ഏഴും സ്ഥാനക്കാരാണ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ നിക്കോളാസ് പൂരൻ 4 മത്സരങ്ങളിൽ നിന്ന് 201 റൺസുമായി ഓറഞ്ച് ക്യാപ്പ് ഇപ്പോഴും കൈവശം വച്ചിട്ടുണ്ട്. അതേസമയം 4 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ നേടിയ ചെന്നൈ താരം നൂർ അഹമ്മദിനാണ് പർപ്പിൾ ക്യാപ്പ്.