മുംബൈ: മുംബൈ ഇന്ത്യൻസിന്റെ മാർക്വീ പേസർ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരികെയെത്തി. ഈ വർഷം ജനുവരിയിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ സിഡ്‌നി ടെസ്റ്റിനിടെ നടുവിന് പരിക്കേറ്റതിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെയാണ് താരം മുംബൈ ടീമിൽ തിരിച്ചെത്തിയിരിക്കുന്നത്.
മുംബൈ ഇന്ത്യൻസ് തന്നെയാണ് ബുംറ ടീമിൽ തിരിച്ചെത്തിയതായി ആരാധകരെ അറിയിച്ചത്. ‘റെഡി ടു റോര്‍’ എന്ന ക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചാണ് മുംബൈ ഇന്ത്യൻസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
𝑹𝑬𝑨𝑫𝒀 𝑻𝑶 𝑹𝑶𝑨𝑹 🦁#MumbaiIndians #PlayLikeMumbai #TATAIPL pic.twitter.com/oXSPWg8MVa
— Mumbai Indians (@mipaltan) April 6, 2025
ഈ സീസണിലെ ആദ്യ നാല് മത്സരങ്ങൾ ബുമ്രക്ക് നഷ്ടമായിരുന്നു. 2013 ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ബുമ്ര മുംബൈയുടെ ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുനയാണ്. എല്ലാ ഫോർമാറ്റുകളിലും ഏറ്റവും മികച്ച പേസറായി അറിയപ്പെടുന്ന ബുമ്ര 133 മത്സരങ്ങളിൽ മുംബൈയ്‌ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 165 വിക്കറ്റുകളാണ് എംഐ ജേഴ്‌സിയിൽ നേടിയിട്ടുള്ളത്. ഏപ്രിൽ 7 ന് നടക്കുന്ന ആർസിബി മത്സരത്തിൽ തരാം കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഏപ്രിൽ 17 ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ബുമ്ര മുംബൈക്കായി കളത്തിലിറങ്ങിയേക്കും.















