ജോലി സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് അമ്മയ്‌ക്ക് വീഡിയോ സന്ദേശം; കോട്ടയത്ത് 23 കാരൻ ആത്മഹത്യ ചെയ്തു

Published by
Janam Web Desk

കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലി സമ്മർദം താങ്ങാനാവാതെ യുവാവ് ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസിനെ(23)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെയാണ് സംഭവം. ജോലി സമ്മർദം താങ്ങാനാവുന്നില്ലെന്ന് മരിക്കുന്നതിന് മുൻപ് ജേക്കബ് അമ്മയ്‌ക്ക് അയച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു.

കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയർ ആയിരുന്നു ജേക്കബ് തോമസ്. പഠനത്തിൽ മിടുക്കനായിരുന്ന യുവാവ് നാല് മാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. പത്തനംതിട്ട പുന്നവേലി സ്വദേശിയായ ജേക്കബ് കോട്ടയത്തെ ഫ്ലാറ്റിൽ അമ്മയ്‌ക്കും അച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment