സഹായിക്കാനെത്തിയവർ കയ്യൊഴിഞ്ഞു; പാകിസ്താന്റെ നില പരുങ്ങലിൽ, രാജ്യങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചത് ഒരു ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സഹായിക്കാനെത്തിയവർ കയ്യൊഴിഞ്ഞു; പാകിസ്താന്റെ നില പരുങ്ങലിൽ, രാജ്യങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചത് ഒരു ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 01:24 pm IST
FacebookTwitterWhatsAppTelegram

രാഷ്‌ടീയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ പാകിസ്താനിലെ വിദേശ നിക്ഷേപങ്ങൾ പിൻവലിച്ച് രാജ്യങ്ങൾ. ഇംഗ്ലണ്ടും യുഎഇയും അമേരിക്കയുമാണ് ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്താനുമേൽ 29 % ഇറക്കുമതി തീരുവ കൂടി ചുമത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്കനുസരിച്ച്, രാജ്യത്തിന് 1.163 ബില്യൺ ഡോളർ വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതിൽ 1.121 ബില്യൺ ഡോളർ 2024 ജൂലൈ 1 നും 2025 മാർച്ച് 14 നും ഇടയിൽ പിൻവലിക്കപ്പെട്ടു. വെറും 42 മില്യൺ ഡോളർ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ 710 മില്യൺ ഡോളർ നിക്ഷേപിച്ച ഇംഗ്ലണ്ട് 625 മില്യൺ ഡോളർ പിൻവലിച്ചപ്പോൾ യുഎഇയും അമേരിക്കയും യഥാക്രമം 205 മില്യൺ ഡോളറും 130 മില്യൺ ഡോളറും പിൻവലിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ നട്ടം തിരിയുന്ന പാകിസ്താന് ഇത് ഒരു കനത്ത തിരിച്ചടിയാണ്.

ഓരോവർഷവും പാകിസ്താനുമേൽ അധിക ബാധ്യതയായി 25 ബില്യൺ ഡോളറിന്റെ ബാഹ്യകടം കുമിഞ്ഞുകൂടുകയാണ്. പാപ്പരത്തത്തിന്റെ വക്കിലെത്തിനിൽക്കുന്ന രാജ്യം ഐഎംഎഫിൽ നിന്നും ധനസഹായം തേടുന്നതിനൊപ്പം ചൈന, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി കടമെടുപ്പിനുള്ള സാധ്യതകൾക്ക് ശ്രമിക്കുകയാണ്. രാഷ്‌ട്രീയവും സാമ്പത്തികവുമായ അസ്ഥിരതയും കുറഞ്ഞ വളർച്ചാ സൂചകങ്ങളുമാണ് പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപകർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതെന്നാണ് പാക് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Tags: bankruptcyUSUKPakistanFinancial CrisisInternational Monetary Funddebtforeign investment
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies