തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം. തമിഴ്നാട് കല്ലക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് കൃഷ്ണന് സ്വർണക്കിരീടം സമർപ്പിച്ചത്. കുടുംബത്തോടൊപ്പമാണ് കുലോത്തുംഗൻ ക്ഷേത്രത്തിലെത്തിയത്. കിരീടസമർപ്പണം കഴിഞ്ഞ് ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ പങ്കെടുത്തതിന് ശേഷമാണ് കുടുംബം മടങ്ങിയത്.
36 പവൻ തൂക്കം വരുന്ന കിരീടമാണ് ഗുരുവായൂരപ്പന് അർപ്പിച്ചത്. കഴിഞ്ഞ ദിവസം ഒമ്പത് മണിയോടെയാണ് കിരീടസമർപ്പണം നടന്നത്. ദേവസ്വം ചെയർമാൻ വി കെ വിജയൻ കിരീടം ഏറ്റുവാങ്ങി. കിരീടം സമർപ്പിച്ച ശേഷം കളഭം, കദളിപ്പഴം, പഞ്ചസാര, തിരുമുടിമാല, പട്ട് എന്നില അടങ്ങിയ പ്രസാദക്കിറ്റും കുടുംബത്തിന് നൽകി.















