തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ചിത്രം പോസ്റ്റ് ചെയ്ത് WWE സൂപ്പർസ്റ്റാർ ജോൺ സീന. ആർസിബി ജേഴ്‌സിയിൽ 2024 ലെ ടി20 ലോകകപ്പ് മോതിരം ധരിച്ച് റസ്ലറുടെ സിഗ്നേച്ചർ പോസ് ചെയ്യുന്ന കോലിയുടെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. അടിക്കുറിപ്പില്ലാതെ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ WWE താരം ചിത്രം പോസ്റ്റ് ചെയ്തതോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആരാധകരും ആവേശത്തിലായി.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുന്നോടിയായി, കോലി മോതിരം ധരിച്ച് ജോൺ സീനയുടെ സിഗ്നേച്ചർ പോസ് ചെയ്തുകൊണ്ട് ആസ്വദിക്കുന്നത് കാണപ്പെട്ടു. ആർസിബിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കിട്ട വീഡിയോയിൽ പശ്ചാത്തലത്തിൽ WWE താരത്തിന്റെ എൻട്രി തീം പ്ലേ ചെയ്തിരുന്നു. കോലി സഹതാരം ടിം ഡേവിഡിനൊപ്പം ചുവടുവയ്‌ക്കുന്നതും വീഡിയോയിൽ കാണാം.
“His Time is N̶o̶w̶ Forever” 😎🖐
Virat Kohli is THE vibe! 😆❤️
🎧: John Cena (My Time is Now) pic.twitter.com/69uXWrPtcE
— Royal Challengers Bengaluru (@RCBTweets) April 6, 2025
View this post on Instagram
അതേസമയം ഏപ്രിൽ 7 ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ ആർസിബി 12 റൺസിന്റെ വിജയം സ്വന്തമാക്കി. കോലി 42 പന്തിൽ 67 റൺസ് നേടി ആർസിബിയുടെ 221 എന്ന കൂറ്റൻ സ്‌കോറിന് അടിത്തറയിട്ടു. 2015 ന് ശേഷം വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. ഏപ്രിൽ 10 ന് ഡൽഹി ക്യാപിറ്റൽസിനെതിരെ സ്വന്തം മൈതാനത്താണ് ആർസിബിയുടെ അടുത്ത മത്സരം.