തിരുവനന്തപുരം: മകൾക്കെതിരെയുള്ള അന്വേഷണത്തിലും കേസിലും പാർട്ടി പ്രതിരോധം തീർക്കുന്നതിൽ എന്താണ് ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാനത്ത് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ബിനീഷിന്റെ കേസിൽ കോടിയേരിയെ കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. ഇതിൽ എന്റെ മകളെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. ലക്ഷ്യം എന്താണെന്ന് പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലെ കേസ് നേരിടേണ്ടത് കോടതിയിൽ,
അല്ലാതെ മാദ്ധ്യമങ്ങൾക്ക് മുന്നിലല്ല. കരിമണൽ വിഷയത്തിൽ എനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശുദ്ധ അസംബന്ധമെന്ന് പറഞ്ഞ പിണറായി വിജയൻ തന്റെ രാജി മോഹിച്ചോളൂയെന്നും പരിഹസിച്ചു. നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണ്. അത് അത്ര വേഗത്തിൽ കിട്ടില്ല. മകളുടെ കമ്പനി നൽകിയ സേവനത്തിന് പ്രതിഫലം കിട്ടിയത് കള്ളപ്പണമല്ലല്ലോ?
ആദായ നികുതിയും ജി.എസ്.ടിയും നൽകിയതാണ്. നൽകിയ സേവനത്തിനാണ് പ്രതിഫലം നൽകിയതെന്ന് മകളും കമ്പനിയും സിഎംആർഎല്ലും വ്യക്തമാക്കിയതല്ലേ മുനമ്പം പരിഹരിക്കും , പുതിയ വഖഫ് നിയമം ആ പ്രശ്നത്തിന് പരിഹാരമാകില്ല, അവിടെ കാര്യങ്ങൾ സങ്കീർണമാണ്. ബിജെപി സൃഷ്ടിക്കുന്നത് പുകമറയാണെന്നുമാണ് മുഖ്യമന്ത്രിയുടെ പുതിയ വാദം.