അജ്ഞാതർ കൊലപ്പെടുത്തിയ ഹസനുൽ ബന്ന; ഈജിപ്ത് തൂക്കിലേറ്റിയ സയ്യിദ് ഖുതുബ്; കോഴിക്കോട്ട് അതിതീവ്രവാദികളുടെ ചിത്രങ്ങൾ; മുഖംമൂടി മാറ്റി ജമാഅത്തെ ഇസ്ലാമി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അജ്ഞാതർ കൊലപ്പെടുത്തിയ ഹസനുൽ ബന്ന; ഈജിപ്ത് തൂക്കിലേറ്റിയ സയ്യിദ് ഖുതുബ്; കോഴിക്കോട്ട് അതിതീവ്രവാദികളുടെ ചിത്രങ്ങൾ; മുഖംമൂടി മാറ്റി ജമാഅത്തെ ഇസ്ലാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2025, 11:39 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : അതി തീവ്രവാദികളായ മുസ്‌ളീം ഭീകരരുടെ ചിത്രങ്ങൾ പതിച്ച ബാനറുമേന്തി ജമാ അത്തെ ഇസ്ലാമിയുടെ പ്രതിഷേധ ജാഥകൾ. വഖ്ഫ് നിയമ ഭേദഗതിക്കെതിരെ എന്ന പേരിൽ കഴിഞ്ഞ ദിവസം ജമാ അത്തെ ഇസ്ലാമിയുടെ പ്രോക്സി സംഘടനയായ സോളിഡാരിറ്റി നടത്തിയ ജാഥകളിലാണ് മുസ്ളീം ഭീകരർക്ക് വീരോചിതമായ സ്ഥാനം ലഭിച്ചത്.

ഇന്നലെ മലപ്പുറം കരിപ്പൂർ വിമാനത്താവളത്തിന് സമീപം റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിലാണ്‌ ഈജിപ്തിലെ ഭീകര സംഘടന മുസ്ലീം ബ്രദർഹുഡ് സ്ഥാപകൻ ഇമാം ഹസനുൽ ബന്നയുടെയുടെയും സയ്യിദ് ഇബ്രാഹിം ഹുസൈൻ ഷാദിലി ഖുതുബ് എന്ന സയ്യിദ് ഖുതുബിന്റെയും ചിത്രങ്ങൾ പതിച്ച ബോർഡുകൾ പ്രദർശിപ്പിച്ചത്.

ഇസ്ലാമിക മത സാഹിത്യം കേന്ദ്രീകരിച്ചുള്ള ഭീകര പ്രത്യയശാസ്ത്രം അവതരിപ്പിച്ചുകൊണ്ടുള്ള ഹസനുൽ-ബന്നയുടെ രചനകളാണ് ഇന്ന് കാണുന്ന ഇസ്ലാമിക ഭീകരതയുടെ ബൗദ്ധിക ആണിക്കല്ല്. പിന്നീട് ഇയാളെ ഈജിപ്തിൽ വെച്ച് അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു.

ലോകമെങ്ങുമുളള ഇസ്ലാമിക തീവ്രവാദം ആളിക്കത്തിക്കുന്നതിൽ ഇന്ധനമായത് സയ്യിദ് ഖുതുബിന്റെ രചനകളാണ്. ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസറിനെ വധിച്ച കുറ്റത്തിന് ഈജിപ്തിൽ ഇയാളെ തൂക്കിലേറ്റുകയായിരുന്നു. ഇയാളുടെ ഇളയ സഹോദരൻ മുഹമ്മദ് ഖുതുബ് പിന്നീട് ഒസാമ ബിൻ ലാദന്റെ ഉപദേഷ്ടാവായി മാറി. ഇപ്പോൾ ഖുതുബിസം എന്നറിയപ്പെടുന്ന സയ്യിദ് ഖുതുബിന്റെ വീക്ഷണങ്ങളാണ് ഒസാമ ബിൻ ലാദൻ, റുഹുള്ള ഖൊമേനി തുടങ്ങിയ തീവ്രവാദികളുടെ വിശ്വാസങ്ങളെ സ്വാധീനിച്ചത്. ഇത് കൂടാതെ ഇസ്ലാമിക മത സാഹിത്യത്തിന് സയ്യിദ് ഖുതുബ് നൽകിയ വ്യാഖ്യാനങ്ങളാണ് ഐസിസ്, അൽ-ഖ്വയ്ദ , താലിബാൻ, ബോക്കോ ഹറാം, അൽ-ഷബാബ്, അബു സയ്യാഫ് തുടങ്ങിയ ഗ്രൂപ്പുകളെയും അവരുടെ അനുബന്ധ സംഘടനകളെയും പോഷിപ്പിക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എല്ലാ ജമാ അത്തെ ഇസ്ലാമി ഘടകങ്ങളും ഒളിഞ്ഞും തെളിഞ്ഞു സയ്യിദ് ഖുതുബിന്റെയും ഹസനുൽ-ബന്നയുടെയും ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണ്. എന്നാൽ പൊതു മണ്ഡലത്തിൽ ഈ അതി തീവ്രവാദികളെ അവതരിപ്പിക്കുന്നതിൽ നിന്നും ജമാ അത്തെ ഇസ്ലാമി എന്നും വിട്ടു നിന്നിരുന്നു. വഖ്ഫ് ഭേദഗതി ബില്ലിനെതിരെ എന്നപേരിലുളള പ്രതിഷേധത്തിന്റെ മറവിൽ ജമാ അത്ത് ഇസ്‌ലാമി അവരുടെ മൂടുപടം മാറ്റുകയാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഭീകരവാദ സംഘടനയായ ഹമാസ് സ്ഥാപകൻ അഹമ്മദ് യാസിന്റെയും ഹമാസ് ഭീകരവാദി യഹിയ സിൻവാറിൻ്റേയും ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ സമരത്തിൽ ഉണ്ടായിരുന്നു. സോളിഡാരിറ്റിയും ഐ എസ് ഒയും സംയുക്മതായി വഖ്ഫ് ഭേദഗതി ബില്ലിനെതിരെ നടത്തിയ പ്രതിഷേധം അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിന് സമീപത്തായിരുന്നു നടന്നത്.

Tags: jama athe islamiSayyid QutbHassan al-Banna
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies