ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടു. ശ്രീനഗറിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റാണ് മരിച്ചത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ പൈലറ്റിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല.
സഹപ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്തിൽ എയർ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ട പൈലറ്റിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എയർ ഇന്ത്യ അറിയിച്ചു.















