നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ ബസൂക്ക ഇന്നാണ് റിലീസ് ചെയ്തത്. മമ്മൂട്ടി ആരാധകർ കാത്തിരുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകൾ കാത്തില്ലെന്നാണ് ട്വിറ്റർ റിവ്യുകൾ വ്യക്തമാക്കുന്നത്. ശരാശരിയെന്ന് അഭിപ്രായം നേടുന്ന ചിത്രത്തിന്റെ ഛായഗ്രഹണവും സംഗീതവും കല്ലുകടിയായെന്നാണ് പ്രേക്ഷകരുടെ വാദം. മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലർ എന്ന ലേബലിലാണ് ചിത്രം എത്തിയത്.
മമ്മൂട്ടിയെ സ്റ്റൈലിഷായി അവതരിപ്പിക്കാൻ സാധിച്ചുവെങ്കിലും സ്ക്രിപറ്റിലെ പോരായ്മകൾ മേക്കിംഗിനെയും ബാധിക്കുന്നുണ്ടെന്നും ആരാധകർ വ്യക്തമാക്കുന്നു. കാസ്റ്റിംഗ് മോശമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായം പങ്കുവയ്‌ക്കുന്നുണ്ട്. അവസാന 15 മിനിട്ട് നേരം മാത്രമാണ് പടം അല്പമെങ്കിലും എൻഗേജിംഗ് ആവുന്നതെന്നാണ് ട്വിറ്റർ റിവ്യു. അതുവരെ ചിത്രം നനഞ്ഞ പടക്കമെന്നാണ് ഏവരുടെയും പ്രതികരണം. എമ്പുരാന് സമാനമായി ബിജിഎമ്മുകൾ അരോചകമായിരുന്നുവെന്നും അഭിപ്രായമുണ്ട്.
സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കിം ഷാജഹാൻ, ഭാമ അരുൺ, സുമിത്ത് നവൽ, ദിവ്യ പിള്ള, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ് രവിയാണ് ഛായഗ്രഹണം, സയിദ് അബ്ബാസാണ് സംഗീതം നൽകിയിരിക്കുന്നത്.
What a shit Level Item….☹️🥸
അവസാനത്തെ 10 മിനുട്ട് ഒഴിച്ച് നല്ലൊരു മലങ്കൾട്ട്..😏🙏🏻
ഇതിനാണോ ഇത്രേം കാലം കുത്തി ഇരുന്നു എഴുതിക്കൂട്ടിയത്…😁☹️☹️
Escape Mode …💣💣💣#BAZOOKA
— Pradosh Rajendran (@Spartanhindu) April 10, 2025
#Bazooka will go down in the history as the worst ever Mammukka movie post-covid, and easily one of his worst performances ever.
WTF was that climax shitshow 🙏🥴
Naduviral namaskaram to all those self-proclaimed ‘insiders’.. pic.twitter.com/6rI69KaH72
— Arjun Asok (@ImArjunAsok) April 10, 2025
#Bazooka – ESCAPE MODE 🙏🏻📉
An Average First Half & Below Average second Half Until the Last 20 Minutes. Couldn’t Have Any High or Engaging Moments
Making, Cinematography & Casting also Lacks, Especially The Music Departments
Totally – 2/5⭐#Mammootty‘s Worst Fan Tribute pic.twitter.com/yNx0lOM2EH
— Abin Babu 🦇 (@AbinBabu2255) April 10, 2025