അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധിക്ക് നേരെ സൈബർ ആക്രമണം ശക്തമാകുന്നു. പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനവും ശക്തമായത്. രേണുവിന്റേത് സഭ്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. വിഷു ആശംസകൾ നേർന്നുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനങ്ങൾ ഇരട്ടിയായത്.
സ്കെർട്ടും ബ്ലൗസും സിമ്പിൾ ആഭരണങ്ങളും അണിഞ്ഞുള്ള ചിത്രങ്ങളാണ് രേണു പങ്കിട്ടത്. ‘ശക്തരായ സ്ത്രീകൾക്ക് ‘ആറ്റിറ്റ്യൂഡുകൾ’ ഇല്ല, ഞങ്ങൾക്ക് മാനദണ്ഡങ്ങളുണ്ട്’, എന്ന അടിക്കുറിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെ നിരവധി കമന്റുകളും നിറഞ്ഞു. ” ചേച്ചിയോട് ഇഷ്ടമുള്ളതു കൊണ്ട് പറയുകയാണ് ഈ പോക്ക് അത്ര നല്ലതിനല്ല ” വേറെ എന്തെങ്കിലും പണിക്ക് പോയി ജീവിച്ചുകൂടെ. സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിലും കുഴപ്പമില്ല. ഇനി നീയൊക്കെ എനിക്ക് പണം തരുമോ എന്ന് ചോദിച്ച് വരേണ്ട.
“തുണി കുറഞ്ഞു വരുവാണല്ലോ, ശരീരം കാണിച്ചല്ല സ്ത്രീയുടെ ശക്തി തെളിയിക്കേണ്ടത്. സൗന്ദര്യം ഉണ്ടായിരുന്നെങ്കിൽ ഭൂമി മറിച്ചിട്ടേനെ’ഇതിപ്പോ ഉടുക്കാൻ മറന്നുപോയതാണോ, അതോ ഉടുത്തത് അഴിഞ്ഞു പോയത് ആണോ, ഇനീപ്പോ ഉടുക്കാൻ ഇഷ്ടം ഇല്യാഞ്ഞിട്ടാണോ.. ഒന്നും അങ്ങട് മനസ്സിലാകുന്നില്യ. ഒന്നുറപ്പാണ് കൊല്ലം സുധിയോട് ആളുകൾക്ക് ഒരിഷ്ടം ഉണ്ടായിരുന്നു. അത് കൂടി ഇല്യാണ്ടാകും. ഇവർ എപ്പോഴും പറയുന്നുണ്ടല്ലോ പ്രായപൂർത്തി ആയൊരു മകൻ ഉണ്ടെന്ന്. അഭിമാനം ഉള്ള ഒരു മക്കളും അമ്മയെ ഉത്തരം വേഷത്തിലും ഭാവത്തിലും കാണാൻ ഇഷ്ടപ്പെടുന്നില്ല. അവന് പരിമിതികൾ ഉള്ളത് കൊണ്ട് മാത്രം ആ പാവം ഒന്നും മിണ്ടാതെ ഇരിക്കുന്നത് ആകാം. രേണു നീ കാണിച്ചു കൂട്ടുന്നതിനൊക്കെ ഒരു പ്രതിഫലം തീർച്ചയായും നിന്നെ കാത്തിരിക്കുന്നുണ്ട്. അന്ന് നിന്നെ തലയിൽ വച്ചവരൊക്കെ തറയിൽ അടിക്കും. നോക്കിക്കോ–ഇങ്ങനെ പോകുന്നു കമൻ്റുകൾ
View this post on Instagram
“>