അംബേദ്കറോട് കോൺഗ്രസ് ചെയ്തത് ഒരിക്കലും മറക്കരുത്, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അപമാനം മാത്രം നൽകിയവരാണ് കോൺഗ്രസുകാർ: പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബേദ്കറോട് കോൺഗ്രസ് ചെയ്തത് ഒരിക്കലും മറക്കരുത്, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അപമാനം മാത്രം നൽകിയവരാണ് കോൺഗ്രസുകാർ: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2025, 12:11 pm IST
FacebookTwitterWhatsAppTelegram

ഹിസാർ: ബാബാസാഹേബ് അംബേദ്കർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ അപമാനിക്കാൻ മാത്രമാണ് കോൺ​ഗ്രസ് ശ്രമിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ ഹിസാറിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മോദിയുടെ വാക്കുകൾ. അംബേദ്കറുടെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അധികാരം നിലനിർത്താനുള്ള ഒരു ഉപകരണം മാത്രമായാണ് ഭരണഘടനയെ കോൺ​ഗ്രസ് കണ്ടിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് അത് വ്യക്തമായതാണ്. അധികാരം നിലനിർത്താൻ ഭരണഘടനയുടെ ആത്മാവിനെ ഇല്ലാതാക്കിയവരാണ് കോൺ​ഗ്രസുകാർ. മതേതര സിവിൽ നിയമത്തെക്കുറിച്ച് ഭരണഘടന പറയുന്നുണ്ടെങ്കിലും അത് നടപ്പാക്കാൻ കോൺ​ഗ്രസ് ഒരിക്കലും തയ്യാറായില്ല. ഇന്നിതാ, ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പായിക്കഴിഞ്ഞു. നിർഭാ​ഗ്യവശാൽ യുസിസിയെ കോൺ​ഗ്രസ് ഇപ്പോഴും എതിർത്തുകൊണ്ടിരിക്കുകയാണ്.

എസ്.സി/എസ്.ടി, ഒബിസി വിഭാ​ഗങ്ങൾക്ക് നൽകുന്ന സംവരണത്തിന്റെ ​ഗുണം അവർക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കോൺ​ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. രാഷ്‌ട്രീയം കളിക്കാനായി അവരിപ്പോൾ മതാടിസ്ഥാനത്തിൽ സംവരണം നൽകുകയാണ്. സർക്കാർ ടെൻഡറുകൾ നൽകുന്നതിൽ പോലും മതം കലർത്തുന്നു. ഇതുകൊണ്ടാണ് നമ്മുടെ ഭരണഘടനയുടെ ശിൽപി ബാബാസാഹേബ് അംബേദ്കർ പറഞ്ഞത്, മതാടിസ്ഥാനത്തിൽ ആർക്കും സംവരണം നൽകരുതെന്ന്. അംബേദ്കറിനോട് കോൺ​ഗ്രസ് ചെയ്ത കാര്യങ്ങൾ ഒരിക്കലും നാം മറക്കരുത്. അദ്ദേഹം ജീവിച്ചിരുന്നിടത്തോളം കാലം അദ്ദേഹത്തെ അപമാനിക്കാൻ മാത്രമാണ് കോൺ​ഗ്രസ് പരിശ്രമിച്ചിട്ടുള്ളത്. അംബേദ്കറെ രണ്ടുതവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് കോൺ​ഗ്രസാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiharyanaConstitutionAmbedkar JayantiBabasaheb AmbedkarBhimrao Ramji Ambedkar
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies