ട്രംപ് താരിഫ് നഷ്ടം നികത്തി ഇന്ത്യന്‍ ഓഹരി വിപണി; ചൊവ്വാഴ്ച കുതിപ്പ് രണ്ട് ശതമാനത്തിലേറെ, വിദേശനിക്ഷേപകര്‍ തിരിച്ചെത്തുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ട്രംപ് താരിഫ് നഷ്ടം നികത്തി ഇന്ത്യന്‍ ഓഹരി വിപണി; ചൊവ്വാഴ്ച കുതിപ്പ് രണ്ട് ശതമാനത്തിലേറെ, വിദേശനിക്ഷേപകര്‍ തിരിച്ചെത്തുന്നു

എല്ലാ മേഖലാ സൂചികകളിലും കുതിപ്പുണ്ടായി. റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ സൂചികയായ നിഫ്റ്റി റിയല്‍റ്റി 5.20% കുതിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 03:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വാരാന്ത്യത്തിനുശേഷമുള്ള വ്യാപാരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫുകള്‍ മൂലമുണ്ടായ എല്ലാ നഷ്ടങ്ങളും ഇന്ത്യന്‍ വിപണി നികത്തി. ചൊവ്വാഴ്ച വ്യാപാരത്തില്‍ എന്‍എസ്ഇ നിഫ്റ്റി50 സൂചിക 2.4% വരെ ഉയര്‍ന്നു. 500 പോയന്റ് മുന്നേറിയ നിഫ്റ്റി 23328 വരെ കുതിച്ചു. 1600 പോയന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 76760 ല്‍ എത്തി.

എല്ലാ മേഖലാ സൂചികകളിലും കുതിപ്പുണ്ടായി. റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ സൂചികയായ നിഫ്റ്റി റിയല്‍റ്റി 5.20% കുതിച്ചു. നിഫ്റ്റി ഓട്ടോ സൂചിക 3.25 ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക 2.84 ശതമാനവും കുതിച്ചു. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചിക 2.90%, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 2.80%, ബാങ്ക് നിഫ്റ്റി 2.71% എന്നിങ്ങനെയും മുന്നേറി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്പര താരിഫുകള്‍ മൂലമുണ്ടായ അസ്ഥിരതകള്‍ക്കിടയില്‍, ഇന്ത്യന്‍ വിപണികളെ താരതമ്യേന സുരക്ഷിതമായ ഒരു താവളമായി നിക്ഷേപകര്‍ കാണുന്നു. ഉയര്‍ന്ന താരിഫുകള്‍ നേരിടുന്ന മറ്റ് പല രാജ്യങ്ങളേക്കാളും മികച്ച രീതിയില്‍ ആഗോള മാന്ദ്യത്തെ നേരിടാന്‍ ഇന്ത്യയുടെ വലിയ ആഭ്യന്തര സമ്പദ്വ്യവസ്ഥയ്‌ക്ക് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.

നല്ല ആഭ്യന്തര വളര്‍ച്ചയും ചൈനയില്‍ നിന്ന് അകന്നുമാറി വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണവും പിന്തുണയ്‌ക്കുന്നതിനാല്‍, ഇടക്കാലത്തേക്ക് ഇന്ത്യന്‍ ഇക്വിറ്റികളെ സുരക്ഷിതമായി കാണുന്നുവെന്ന് ദി ഗ്ലോബല്‍ സിഐഒ ഓഫീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗാരി ഡുഗന്‍ പറഞ്ഞു.

ചൈന-അമേരിക്കന്‍ വ്യാപാര യുദ്ധം രൂക്ഷമാകുന്നത് ചൈനയ്‌ക്ക് ബദല്‍ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടുന്നു. യുഎസ് താരിഫുകള്‍ക്കെതിരായ ബെയ്ജിംഗിന്റെ പ്രതികാര നീക്കങ്ങള്‍ക്ക് വിപരീതമായി, ന്യൂഡെല്‍ഹി ഒരു അനുരഞ്ജന സ്വരത്തില്‍ എത്തുകയും ട്രംപ് ഭരണകൂടവുമായി ഒരു താല്‍ക്കാലിക വ്യാപാര കരാറിലെത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് നിക്ഷേപകര്‍ക്കും ആത്മവിശ്വാസം നല്‍കുന്നത്.

Tags: Share marketSENSEXNIFTYstock exchangedonald trumpBSEtariffNSE
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies