കൊച്ചി: വഖ്ഫ് ഭേദഗതി മുസ്ലീ സമുദായത്തിന് എതിരാണെന്ന വ്യാജ പ്രചരണം നടക്കുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. വർഷങ്ങളായി നിലനിന്നിരുന്ന തെറ്റാണ് വഖ്ഫ് നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ തിരുത്തിയത്. ഏതെങ്കിലും സമുദാസത്തെ ലക്ഷ്യമിട്ടല്ല ഭേദഗതിയെന്നും മന്ത്രി വ്യക്തമാക്കി. ചർച്ച് ആക്ട് ബിൽ കേന്ദ്രത്തിന്റെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.
ഭേദഗതി ചെയ്തിരുന്നില്ലെങ്കിൽ ഏത് ഭൂമിയും വഖഫായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാവുമായിരുന്നു. ഇനി വാക്കാല്‍ പ്രഖ്യാപിച്ചാല്‍ വഖഫ് ഭൂമിയാകില്ല. കൃത്യമായ രേഖകൾ വേണം. ഡൽഹിയിലെ മൂന്നിലൊന്നും വഖ്ഫ് അവകാശവാദമുണ്ട്. ഇത്തരത്തിൽ 18 ലക്ഷം സ്വത്തുക്കൾക്കാണ് അവകാശം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ ഭരണഘടനയ്‌ക്ക് അടിസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധാനമായി വഖ്ഫിനെ മാറ്റാനാണ് ഭേദഗതി കൊണ്ടുവന്നത്.
മുനമ്പത്ത് ആരുടെയും ഭൂമി നഷ്ടമാകില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. നീതി ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭേഗതിയിലൂടെ വഖ്ഫ് ട്രിബ്യൂണലിന്റെ വിധിക്കെതിരെ കോടതികളെ സമീപിക്കാനുള്ള സാഹചര്യം നിലവിൽ വന്നു. വലിയ വിപ്ലവകരമായ മാറ്റമാണിത്. അഞ്ച് വർഷം മുസ്ലമായിരുന്നാൽ മാത്രമേ വഖ്ഫ് ചെയ്യാൻ സാധിക്കൂ. നിയമപരമായി തർക്കം നിലനിൽക്കുന്ന ഭൂമിയും കൃത്യമായ രേഖകളില്ലാത്ത ഭൂമിയും വഖ്ഫ് ചെയ്യാൻ കഴിയില്ല, തുടങ്ങി നിരവധി മാറ്റങ്ങളാണ് ദേദഗതിയിലൂടെ കൊണ്ടുവന്നത്.
മുനമ്പത്ത് നടന്ന ഭൂമികൈമാറ്റം വഖഫിനെതിരാണ്. എറണാകുളം കളക്ടറോട് മുനമ്പം രേഖകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. മുനമ്പത്തെ ജനതയ്‌ക്ക് ഇനി ധൈര്യമായി നിയമപോരാട്ടം തുടരാം. ഇതിനുള്ള എല്ലാം സാഹചര്യങ്ങളും നിലവിൽവന്നും. നിയമപോരാട്ടങ്ങളിൽ മുനമ്പം ജനതയ്‌ക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണയുണ്ടാകും. വഖ്ഫ് ട്രൈബ്യൂണലിന്റെ ഘടനയിലും അധികാര പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ട്രിബ്യൂണൽ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയേയും സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കാൻ സാധിക്കും.
വഖ്ഫിലും വോട്ട് ബാങ്ക് രാഷ്‌ട്രീയം കാണുന്ന യുഡിഎഫിനെയും എൽഡിഎഫിനെയും രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമർശിച്ചത്.
മുനമ്പം സന്ദർശനത്തിന് മുന്നോടിയായാണ് മന്ത്രി മാദ്ധ്യമങ്ങളോട് സംസാരിച്ചത്. വൈകുന്നരം മുനമ്പത്ത് നടക്കുന്ന ‘നന്ദി മോദിജി’ പരിപാടിയിൽ മന്ത്രി പങ്കെടുക്കും. വഖ്ഫ് നിയമഭേദഗതിയിലൂടെ മുനമ്പത്തുകാരെ കുടിയിറക്ക് ഭീഷണിയിൽ നിന്നും രക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനും നന്ദിപ്രകടിപ്പിച്ച് കൊണ്ട് എൻഡിഎയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.















