ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അവാർഡ് ജേതാക്കളെ അറിയാം
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അവാർഡ് ജേതാക്കളെ അറിയാം

Janam Web Desk by Janam Web Desk
Apr 15, 2025, 08:06 pm IST
FacebookTwitterWhatsAppTelegram

48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എആർഎം, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്കാരം ടൊവിനോ തോമസ് നേടി. മികച്ച നടിക്കുള്ള പുരസ്‌കാരം റിമ കല്ലിങ്കലും നസ്രിയ നസീമും പങ്കിട്ടു. സൂക്ഷ്മദർശിനിയാണ് നസ്രിയയെ അവാർഡിന് അർഹയാക്കിയത്. അതേസമയം, തിയേറ്റർ: മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിലെ പ്രകടനമാണ് റിമയ്‌ക്ക് പുരസ്കാരം നേടികൊടുത്തത്. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’യാണ് മികച്ച ചിത്രം.
നടൻ ജഗദീഷിന് റൂബി ജൂബിലി അവാർഡും നടി സീമ, ബാബു ആന്റണി, സുഹാസിനി, ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ, നിർമ്മാതാവ് ജൂബിലി ജോയ് തോമസ്, സംഘട്ടനസംവിധായകൻ ത്യാഗരാജൻ എന്നിവർക്ക് ചലച്ചിത്രപ്രതിഭാ പുരസ്‌കാരങ്ങളും ലഭിച്ചു.

സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം 2024: പുരസ്കാര ജേതാക്കൾ ഇവർ

മികച്ച ചിത്രം: ഫെമിനിച്ചി ഫാത്തിമ (സംവിധാനം: ഫാസിൽ മുഹമ്മദ്)
മികച്ച നടൻ: ടൊവിനോ തോമസ് (എആർഎം, അന്വേഷിപ്പിൻ കണ്ടെത്തും)
മികച്ച നടി: നസ്രിയ (സൂക്ഷ്മദർശിനി), റിമ കല്ലിങ്കൽ (തിയേറ്റർ: മിത്ത് ഓഫ് റിയാലിറ്റി)
മികച്ച സംവിധായകൻ: ഇന്ദുലക്ഷ്മി

പ്രത്യേക പുരസ്കാരങ്ങൾ:

റൂബി ജൂബിലി അവാർഡ്: ജഗദീഷ്
ചലച്ചിത്രപ്രതിഭാ പുരസ്‌കാരങ്ങൾ: സീമ, ബാബു ആന്റണി, സുഹാസിനി, വിപിൻ മോഹൻ, ജൂബിലി ജോയ് തോമസ്, ത്യാഗരാജൻ
പ്രത്യേക ജൂറി പുരസ്‌കാരം:

സംവിധാനം: ഷാൻ കേച്ചേരി (ചിത്രം: സ്വച്ഛന്ദ മൃത്യു)
അഭിനയം : ഡോ.മനോജ് ഗോവിന്ദൻ (നജസ്), ആദർശ് സാബു (ശ്വാസം), ശ്രീകുമാർ ആർ നായർ (നായകൻ പൃഥ്വി), സതീഷ് പേരാമ്പ്ര (പുതിയ നിറം)
തിരക്കഥ : അർച്ചന വാസുദേവ് (ചിത്രം: ഹെർ)

മറ്റ് പുരസ്‌കാരങ്ങൾ:

മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദർശിനി
രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: എം.സി ജിതിൻ
സഹനടൻ: സൈജു കുറുപ്പ് (ഭരതനാട്യം), അർജുൻ അശോകൻ(ആനന്ദ് ശ്രീബാല)
സഹനടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
സ്‌പെഷ്യൽ ജൂറി പുരസ്‌കാരങ്ങൾ: ജാഫർ ഇടുക്കി, ഹരിലാൽ, പ്രമോദ് വെളിയനാട്
ബാലതാരം (ആൺ) : മാസ്റ്റർ ഏയ്ഞ്ചലോ ക്രിസ്റ്റ്യാനോ (കലാം STD V-B)
ബാലതാരം (പെൺ): ബേബി മെലീസ (കലാം STD V-B)
തിരക്കഥ : ഡോൺ പാലത്തറ, ഷെറിൻ കാതറിൻ (ഫാലിമി)
മികച്ച ഗാനരചയിതാവ്: വാസു അരീക്കോട് (രാമുവിന്റെ മനൈവികൾ), വിശാൽ ജോൺസൺ (പ്രതിമുഖം)
സംഗീത സംവിധായകൻ: രാജേഷ് വിജയ് (മായമ്മ)
പിന്നണി ഗായകൻ: മധു ബാലകൃഷ്ണൻ (ഓം സ്വസ്തി…ചിത്രം: സുഖിനോ ഭവന്തു)
ഗായിക: വൈക്കം വിജയലക്ഷ്മി (അങ്ങ് വാനക്കോണിൽ – എആർഎം), ദേവാനന്ദ ഗിരീഷ് (നാടിനിടയാനാ – സുഖ്‌നോ ഭവന്തു)
ഛായാഗ്രഹണം: ദീപക് ഡി. മേനോൻ (കൊണ്ടൽ)
ഫിലിം എഡിറ്റർ: കൃഷാന്ത് (സന്തർഷ ഖതാന)
ശബ്ദം: റസൂൽ പൂക്കുട്ടി, ലിജോ എൻ. ജെയിംസ്, റോബിൻ കുഞ്ഞുകുട്ടി (വടക്കൻ)
കലാസംവിധാനം: ഗോകുൽ ദാസ് (അഞങ)
മേക്കപ്പ് മാൻ: ഗുർപ്രീത് കൗർ, ഭൂബാലൻ മുരളി (ബറോസ് ദ ഗാർഡിയൻ ഓഫ് ട്രഷർ)
കോസ്റ്റ്യൂമർ: ജ്യോതി മദ്നാനി സിംഗ് (ബറോസ് ദ ഗാർഡിയൻ ഓഫ് ട്രഷർ

മികച്ച ചിത്രങ്ങൾ

ജനപ്രിയ ചിത്രം: എആർഎം (സംവിധാനം: ജിതിൻ ലാൽ)
മികച്ച കുട്ടികളുടെ ചിത്രം: കലാം STD V-B (സംവിധാനം: ലിജോ മിത്രൻ മാത്യു), സ്ഥാനാർത്ഥി ശ്രീക്കുട്ടൻ (സംവിധാനം വിനീഷ് വിശ്വനാഥ്)
മികച്ച സ്ത്രീകളുടെ ചിത്രം: ഹെർ (സംവിധാനം ലിജിൻ ജോസ്)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: നജസ് (സംവിധാനം:ശ്രീജിത്ത് പോയിൽക്കാവ്),
മികച്ച പരിസ്ഥിതി ചിത്രം : ആദച്ചായി (സംവിധാനം ഡോ ബിനോയ് എസ് റസൽ), ദ് ലൈഫ് ഓഫ് മാൻഗ്രോവ് (സംവിധാനം: എൻ. എൻ. ബൈജു)
സാമൂഹികപ്രസക്തിയുള്ള ചിത്രം: പ്രതിമുഖം (സംവിധാനം വിഷ്ണുവർധൻ), ജീവൻ (സംവിധാനം:വിനോദ് നാരായണൻ), ഇഴ (സംവിധാനം സിറാജ് റേസ)
മികച്ച സോദ്ദ്യേശ്യ ചിത്രം: മഷിപ്പച്ചയും കല്ലുപെൻസിലും (സംവിധാനം എം.വേണുകുമാർ),സ്വർഗം (സംവിധാനം രജിസ് ആന്റണി)
മികച്ച സംസ്‌കൃതചിത്രം: ഏകാകി (സംവിധാനം പ്രസാദ് പാറപ്പുറം), ധർമയോദ്ധാ (സംവിധാനം ശ്രുതി സൈമൺ )
മികച്ച അന്യഭാഷാ ചിത്രം: അമരൻ (നിർമ്മാണം രാജ്കമൽ ഇന്റർനാഷനൽ, സംവിധാനം രാജ്കുമാർ പെരിയസാമി)

Tags: keralaannounced.Critics48thfilmaward
ShareTweetSendShare

More News from this section

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“രക്തത്തിൽ അലിഞ്ഞുചേർന്ന കഥ; ‘മഹാഭാരതം’ എന്റെ സ്വപ്നമാണ്” : ആമിർ ഖാൻ

കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ…; കടൽപ്പാലത്തിന് മുകളിൽ കയറി ആകാശത്തേക്ക് വെടിവച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗം; പിന്നാലെ ​ഗായകനെതിരെ കേസ്

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുൻ പേർസണൽ അസിസ്റ്റന്റ് അറസ്റ്റിൽ

തെന്നിന്ത്യൻ ക്ലാസിക്കിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു; വെളിപ്പെടുത്തി നായകൻ വിഷ്ണു വിശാൽ

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies