ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സെലക്ഷൻ കമ്മിറ്റി നിർണായക മാറ്റങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. അതിലൊന്ന് ക്യാപ്റ്റൻ രോഹിത് ശർമയെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുന്നതാകും. പകരം ജസ്പ്രീത് ബുമ്ര നായക സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. അതേസമയം ബോർഡർ-ഗവാസ്കർ പരമ്പരയിൽ ജസ്പ്രീത് നയിച്ച ആദ്യ ടെസ്റ്റിൽ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. പിന്നീട് പരമ്പരയിലെ അവസാന മത്സരത്തിൽ ബുമ്രയ്‌ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ രോഹിത് ശർമ ക്യാപ്റ്റനായും ബാറ്ററായും പരാജയമായിരുന്നു. അവസാന മത്സരത്തിൽ നിന്ന് രോഹിത് ശർമ വിട്ടുനിന്നിരുന്നു. എന്നിട്ടും പരമ്പര ഇന്ത്യ 1-3ന് തോൽക്കുകയും ചെയ്തിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ഘട്ടത്തിൽ ബിസിസിഐ പുതിയ തുടക്കമാകും സ്വീകരിക്കുക. ദേശീയ മാദ്ധ്യമമാണ് രോഹിത് ശർമയെ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തില്ലെന്ന് വ്യക്തമാക്കുന്നത്. ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം ഒരു ഉപനായകനെയും നിയമിക്കുമെന്ന് സിനിയർ സ്പോർട്സ് ജേർണലിസ്റ്റ് വൈഭവ് ഭോല വ്യക്തമാക്കുന്നു.