അഭിഷേക് നായരെ പുറത്താക്കുമോ, പുറത്താക്കിയോ? തീരുമാനം വ്യക്തമാക്കി ബിസിസിഐ

Published by
Janam Web Desk

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പരിശീലക സംഘത്തിലെ ചിലരെ പുറത്താക്കുമെന്ന് റിപ്പോർട്ട് ഈ ദിവസങ്ങളിലാണ് സജീവമായത്. സഹ പരിശീലകൻ അഭിഷേക് നായരെയും ഫീൾഡിം​ഗ് കോച്ച് ടി ​​ദിലീപിനെയും പരിശീലക സംഘത്തിൽ നിന്ന് ബിസിസിഐ ഒഴിവാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇം​ഗ്ലണ്ട് ടൂറിന് മുൻപ് ഇവരെ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനവും ഡ്രസിം​ഗ് റൂമിലെ ചർച്ചകൾ ചോർന്നതുമാണ് കാരണമായി പറയുന്നത്. അതേസമയം അഭിഷേകിനെതിരെ ചില താരങ്ങൾ പരാതി പറഞ്ഞതായും വിവരമുണ്ട്. അതസമയം ഇതുവരെയും പരിശീലക സംഘത്തിൽ ആരെയും പുറത്താക്കിയിട്ടില്ല.

ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. ഞാൻ ഒരു വ്യക്തമായ ചിത്രം ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ നൽകാമെന്നാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യയോട് ആയിരുന്നു പ്രതികരണം.

 

 

Share
Leave a Comment