വ്യാജ ട്രേഡിംഗ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പിൽ ഡോക്ടർക്കും വീട്ടമ്മയ്‌ക്കും നഷ്ടമായത് കോടികൾ. തിരുവമ്പാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയും ആണ് സൈബർ തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറുടെ 1.25 കോടിയും വീട്ടമ്മയുടെ 23 ലക്ഷം രൂപയുമാണ് നഷ്ടമായത്.
വ്യാജമായി നിർമ്മിച്ച കമ്പനികളുടെ പ്രതിനിധികളാണെന്ന് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തി സ്റ്റോക്ക് ട്രേഡിംഗ് ഇൻവെസ്റ്റ്മെൻറുകളെകുറിച്ച് ക്ലാസ്സുകളെടുക്കുകയും തുടർന്ന് ചെറിയ തുകകൾ നിക്ഷേപിച്ച് ചെറിയ ലാഭം നൽകി വിശ്വാസം പിടിച്ചു പറ്റി പരാതിക്കാരിൽ നിന്നും വലിയ തുകകൾ കൈക്കലാക്കുകയായിരുന്നു. പൊലീസിൻെറ പ്രാഥമിക അന്വേഷണത്തിൽ തമിഴ്നാട്, മഹാരാഷ്‌ട്ര. പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് എക്കൗണ്ടുകളിലേക്കാണ് കൂടുതൽ ട്രാൻസ്ഫറായിട്ടുള്ളതെന്ന് സമാനമായതുമായ മനസിലായിട്ടുള്ളത്.















