ഡൽഹി കാപിറ്റൽസിനെതിരായ സൂപ്പർ ഓവർ പോരാട്ടം പരാജയപ്പെട്ടതിനുപിന്നാലെ രാജസ്‌ഥാൻ ക്യാമ്പിൽ ക്യാപ്റ്റനും പരിശീലകനും തമ്മിലുള്ള അകൽച്ച ചർച്ചയാകുന്നു. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും ടീമിന്റെ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡും തമ്മിൽ പ്രശ്‍നങ്ങൾ ഉടലെടുത്തിട്ടുണ്ടെന്നാണ് സൂചനകൾ.
രാജസ്ഥാന്റെ സീനിയർ കളിക്കാരുടെ പ്രകടനം നിരാശാജനകമാണ്. ക്യാപ്റ്റനും പരിശീലകനും തമ്മിൽ നല്ല ബന്ധത്തിലല്ല എന്ന അഭ്യൂഹങ്ങ ളും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. വൈറലായ ഒരു വീഡിയോയാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.സഞ്ജു സാംസൺ സൂപ്പർ ഓവറിന് മുന്നോടിയായി പരിശീലകൻ ദ്രാവിഡിന്റെ നിർണായകമായ ടീം ചർച്ചയിൽ നിന്ന് വിട്ടുനിന്നു. വീഡിയോയിൽ, കളിക്കാരിൽ ഒരാൾ സാംസണോട് ചർച്ചയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു, എന്നാൽ RR ക്യാപ്റ്റൻ കൈകൊണ്ട് ആംഗ്യം കാണിച്ചു ഓഫർ നിരസിച്ചു.
Nothing is going right in RR.
Now let’s be honest and admit Drovid never liked Sanju and didn’t take any inputs from him in retentions. I believe he never takes his inputs for playing XI. You can simply see how Sanju is also not interested. The energy and vibe is gone from RR💔 https://t.co/mNYzaQU7Wz
— Nikhil 🇮🇳 (@yoursnikhilonly) April 17, 2025
സൂപ്പർ ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ നേരിടാൻ ഷിമ്രോൺ ഹെറ്റ്മെയറെയും റിയാൻ പരാഗിനെയുമാണ് രാജസ്‌ഥാൻ അയച്ചത്. ഇത് പലരെയും അത്ഭുതപ്പെടുത്തി, കാരണം സ്റ്റാർക്കിന്റെ പന്തുകളിൽ സ്കോർ ചെയ്യാൻ ഒരു ഇടംകൈയ്യൻ ബാറ്റർക്ക് പ്രയാസകരമാണ്. സ്റ്റാർക്കും ഡിസി ക്യാപ്റ്റൻ അക്സർ പട്ടേലും പോലും ഈ നീക്കത്തിൽ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. സൂപ്പർ ഓവറിൽ രാജസ്ഥാൻ നേടിയ 11 റൺസ് ഡൽഹിയുടെ കെ.എൽ. രാഹുലും സ്റ്റബ്സും ചേർന്ന് വെറും 4 പന്തിൽ മറികടന്നു.