ന്യൂഡെല്‍ഹി: തദ്ദേശീയ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനത്തില്‍ ലക്ഷ്യം കൈവരിച്ച് മുന്‍പന്തിയില്‍ എത്തി സാംസംഗ്. പിഎല്‍ഐ പ്രകാരം അഞ്ചാം വര്‍ഷ ഉല്‍പ്പാദന ലക്ഷ്യം പൂര്‍ത്തിയാക്കുന്ന ആദ്യ കമ്പനിയായി സാംസംഗ്. ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്സ് ഭീമന് ഇന്ത്യയില്‍ 25,000 കോടി രൂപ മൂല്യമുള്ള സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. പിഎല്‍ഐ പ്രകാരം 1,000 കോടി രൂപയുടെ പ്രാത്സാഹനമാണ് സാംസംഗിന് ലഭിക്കുക.
പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ പരിപാടിയായ പിഎല്‍ഐ പദ്ധതിക്ക് കീഴിലുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ നേട്ടം. ഇന്ത്യയില്‍ ഉല്‍പ്പാദന ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത സാംസങ്ങിന്റെ നേട്ടം പ്രകടമാക്കുന്നു.
വാര്‍ഷിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പിഎല്‍ഐ പദ്ധതി അവതരിപ്പിച്ചത്. വര്‍ഷങ്ങളായി, സാംസങ് ഈ പദ്ധതിയില്‍ ശക്തമായ പങ്കാളിയായി തുടരുകയും ഇന്ത്യയില്‍ ഉല്‍പ്പാദനം സ്ഥിരമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
അഞ്ചാം വര്‍ഷത്തില്‍ 25,000 കോടി രൂപയെന്ന ലക്ഷ്യം മറികടക്കുന്നത് ഇന്ത്യന്‍ വിപണിയോടുള്ള ബ്രാന്‍ഡിന്റെ ദീര്‍ഘകാല പ്രതിബദ്ധത പ്രകടമാക്കുന്നു. ഇത് രാജ്യത്ത് സാംസംഗിന്റെ സ്ഥാനം ശക്തിപ്പെടുത്തുക മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും സംഭാവന നല്കുന്നു.
ആപ്പിളിനെയടക്കം പിന്നിലാക്കി സാംസംഗ് പിഎല്‍ഐയില്‍ ആദ്യ സ്ഥാനം നേടുന്നത് സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദന ഹബ്ബാകുകയെന്ന ഇന്ത്യയുടെ സ്വപ്നത്തിന് ഏറെ ഗുണകരമാണ്. ആപ്പിളും വിവോയുമടക്കമുള്ള വമ്പന്മാര്ക്ക് ശക്തമായ വെല്ലുവിളിയാണിത്.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദകരാണ് സാംസംഗ്. 20 ശതമാനം വിപണി വിഹിതം കമ്പനിക്ക് ഇന്ത്യയിലുണ്ട്.















