പിഎല്‍ഐ പദ്ധതിയില്‍ ഒന്നാമതെത്തി സാംസംഗ്; 1000 കോടി രൂപയുടെ ഇന്‍സെന്റീവ് സ്വന്തം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

പിഎല്‍ഐ പദ്ധതിയില്‍ ഒന്നാമതെത്തി സാംസംഗ്; 1000 കോടി രൂപയുടെ ഇന്‍സെന്റീവ് സ്വന്തം

അഞ്ചാം വര്‍ഷത്തില്‍ 25,000 കോടി രൂപയെന്ന ലക്ഷ്യം മറികടക്കുന്നത് ഇന്ത്യന്‍ വിപണിയോടുള്ള ബ്രാന്‍ഡിന്റെ ദീര്‍ഘകാല പ്രതിബദ്ധത പ്രകടമാക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 01:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: തദ്ദേശീയ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനത്തില്‍ ലക്ഷ്യം കൈവരിച്ച് മുന്‍പന്തിയില്‍ എത്തി സാംസംഗ്. പിഎല്‍ഐ പ്രകാരം അഞ്ചാം വര്‍ഷ ഉല്‍പ്പാദന ലക്ഷ്യം പൂര്‍ത്തിയാക്കുന്ന ആദ്യ കമ്പനിയായി സാംസംഗ്. ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമന്‍ ഇന്ത്യയില്‍ 25,000 കോടി രൂപ മൂല്യമുള്ള സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. പിഎല്‍ഐ പ്രകാരം 1,000 കോടി രൂപയുടെ പ്രാത്സാഹനമാണ് സാംസംഗിന് ലഭിക്കുക.

പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനും ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ പരിപാടിയായ പിഎല്‍ഐ പദ്ധതിക്ക് കീഴിലുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ നേട്ടം. ഇന്ത്യയില്‍ ഉല്‍പ്പാദന ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത സാംസങ്ങിന്റെ നേട്ടം പ്രകടമാക്കുന്നു.

വാര്‍ഷിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പിഎല്‍ഐ പദ്ധതി അവതരിപ്പിച്ചത്. വര്‍ഷങ്ങളായി, സാംസങ് ഈ പദ്ധതിയില്‍ ശക്തമായ പങ്കാളിയായി തുടരുകയും ഇന്ത്യയില്‍ ഉല്‍പ്പാദനം സ്ഥിരമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

അഞ്ചാം വര്‍ഷത്തില്‍ 25,000 കോടി രൂപയെന്ന ലക്ഷ്യം മറികടക്കുന്നത് ഇന്ത്യന്‍ വിപണിയോടുള്ള ബ്രാന്‍ഡിന്റെ ദീര്‍ഘകാല പ്രതിബദ്ധത പ്രകടമാക്കുന്നു. ഇത് രാജ്യത്ത് സാംസംഗിന്റെ സ്ഥാനം ശക്തിപ്പെടുത്തുക മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്‌ക്കും സംഭാവന നല്‍കുന്നു.

ആപ്പിളിനെയടക്കം പിന്നിലാക്കി സാംസംഗ് പിഎല്‍ഐയില്‍ ആദ്യ സ്ഥാനം നേടുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദന ഹബ്ബാകുകയെന്ന ഇന്ത്യയുടെ സ്വപ്‌നത്തിന് ഏറെ ഗുണകരമാണ്. ആപ്പിളും വിവോയുമടക്കമുള്ള വമ്പന്‍മാര്‍ക്ക് ശക്തമായ വെല്ലുവിളിയാണിത്.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദകരാണ് സാംസംഗ്. 20 ശതമാനം വിപണി വിഹിതം കമ്പനിക്ക് ഇന്ത്യയിലുണ്ട്.

 

Tags: PLIappleSAMSUNGsmart phone
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies