നടുക്കുന്നൊരു വാഹനാപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാൽനടക്കാരന്റെ അശ്രദ്ധയും കാറിന്റെ അമിത വേഗവുമാണ് ദാരുണമായ അപകടത്തിന്റെ കാരണം. ലളിത്പൂരിലാണ് സംഭവം. ബസിൽ നിന്നിറങ്ങി പിന്നിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച യുവാവിനെയാണ് പാഞ്ഞെത്തിയ കാർ ഇടിച്ചുത്തെറിപ്പിച്ചത്.
ബസിന് പിന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചതിനാൽ യുവാവ് കാർ വരുന്നത് കണ്ടിരുന്നില്ല. ഇയാളെ പൊടുന്നനെ റോഡിന് നടുവിലേക്ക് ഓടി കയറിയതോടെ കാറിന് ബ്രേക്കിടാനും സാധിച്ചില്ല. അമിത വേഗത്തിലെത്തിയ കാർ യുവാവിന്റെ ശരീരത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇയാൾ 50 മീറ്ററോളം ദൂരമാണ് തെറിച്ച് വീണത്.കച്രൗണ്ട അണക്കെട്ടിന് സമീപമായിരുന്നു അപകടം.
യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ അത്യാസന്ന നിലയിൽ ഝാൻസി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്നതിന് പിന്നാലെ കാർ ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
यूपी के ललितपुर में बस से उतरकर सड़क पार कर रहे युवक को तेज रफ्तार कार ने मारी जोरदार टक्कर,
टक्कर के बाद कई फिट दूर गिरा युवक
घटना CCTV में कैद#UttarPradesh #Lalitpur #CCTVFootage #accident pic.twitter.com/0bfPjd9jFc
— Ravi Pandey🇮🇳 (@ravipandey2643) April 18, 2025