തിരുവനന്തപുരം : കേരളത്തിന്റെ വികസനത്തിനായി കൺവൻഷനുമായി ബിജെപി മുന്നോട്ട് വരുന്നു. വികസിത കേരളം കൺവൻഷൻ ഈ മാസം
21 മുതൽ ആരംഭിച്ച് മെയ് 10 ന് അവസാനിക്കും.
കൺവൻഷന് BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേതൃത്വം നൽകും. ഏപ്രിൽ 21 ന് തൃശൂരിൽ നിന്ന് ആരംഭിച്ച് മെയ് 10 ന് പാലക്കാട് സമാപിക്കുന്ന രീതിയിലാണ് കൺവൻഷൻ സജ്ജീകരിച്ചിരിക്കുന്നത്.
മിഷൻ 2025 പാർട്ടി കൺവൻഷനോടൊപ്പം നിർവഹിക്കും. പ്രവർത്തകരെ ഒപ്പം ചേർക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.
20 ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷനിൽ കേരളത്തിന്റെ ഭാവി വികസന സ്വപ്നങ്ങൾ ചർച്ചയാകു മെന്നു ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പത്ര സമ്മേളനത്തിൽ പറഞ്ഞു.
പ്രമുഖ വ്യക്തികളെ സന്ദർശിക്ക,ൽ സ്ഥാപനങ്ങൾ, ബലിദാധികളുടെ വീടുകളുടെ സന്ദർശനം, എന്നിവയും വികസന സെമിനാറുകളും കൺവൻഷന്റെ ഭാഗമാകും. BJP സംസ്ഥാന അധ്യക്ഷൻ ഈസ്റ്റർ ദിനത്തിൽ തലസ്ഥാനത്തെ പള്ളികൾ സന്ദർശിക്കും. മറ്റ് ജില്ലകളിൽ ജില്ലാ അധ്യക്ഷന്മാരും ക്രൈസ്തവദേവാലയങ്ങൾ, പുരോഹിതർ എന്നിവരെ സന്ദർശിക്കും.
വികസിത കേരളത്തിനുവേണ്ടി ആര് ആവശ്യപ്പെട്ടാലും അത് സ്വാഗതാർഹ മാണെന്ന് ബിജെപി വ്യക്തമാക്കി.