എറണാകുളം: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ കേസെടുത്തു. ലഹരി ഉപയോഗത്തിനാണ് കേസെടുത്തത്. എൻഡിപിഎസ് വകുപ്പിലെ 27, 29 വകുപ്പുകൾ പ്രകാരം കേസെടുക്കും. ഗൂഢാലോചനക്കെതിരെയും കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷൻ ജാമ്യം നൽകുമെന്നാണ് വിവരം.
ആദ്യം മുതൽ തന്നെയുള്ള ചോദ്യം ചെയ്യലിൽ ഷൈനിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് കേസെടുക്കാൻ തീരുമാനിച്ചത്. ഫോൺ കോളുകളാണ് നിർണായകമായത്. വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കും. ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ ലഹരി വിൽപ്പന ഇടനിലക്കാരനായ സജീറിനെ അറിയാമെന്ന് ഷൈൻ പൊലീസിനോട് പറഞ്ഞു.
ലഹരി ഉപയോഗിക്കാറില്ലെന്ന് ആദ്യഘട്ടത്തിൽ ഷൈൻ പറഞ്ഞെങ്കിലും പിന്നീടുള്ള പൊലീസിന്റെ ചോദ്യത്തിൽ ലഹരിഉപയോഗം തെളിഞ്ഞെന്നാണ് വ്യക്തമാവുന്നത്.
രാസലഹരി ഉപയോഗിച്ചുവെന്ന് പരിശോധനയിൽ തെളിഞ്ഞു. ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റും, ഗൂഗിൾ പേ ഇടപാടും പൊലീസ് പരിശോധിച്ചിരുന്നു.















