ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ലെന്നും എല്ലാ മേഖലകളിലുമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ സംബന്ധിച്ച് പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരുന്നത് നല്ല കാര്യമാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
“കേരളത്തിലേക്ക് മയക്കുമരുന്ന് എങ്ങനെ വരുന്നു, അത് കുട്ടികളുടെ കയ്യിൽ എത്തുന്നത് എങ്ങനെ, ആരാണ് വിൽപ്പനക്കാർ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ടത്. ലഹരി വളരെ അപകടകരമാണ്. അത് കുട്ടികളെ പറഞ്ഞ് മനസിലാക്കണം
“വിദ്യാഭ്യാസമുള്ള നാട്ടിൽ ഇത്രയും കൊലപാതകക്കേസുകൾ ഉണ്ടാകുന്നത് സിനിമ കാരണമല്ല. മാർക്കോക്കെതിരെ വന്ന ആരോപണങ്ങളും ഞാൻ കണ്ടിരുന്നു. സമൂഹത്തിലുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് സിനിമയെന്നും” ഉണ്ണി മുകുന്ദൻ പറഞ്ഞു.