എംവിഡിയുടെ ലിങ്ക് വാട്സ് ആപ്പിൽ എത്തിയോ? തൊട്ടാൽ പോകും കാശ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എംവിഡിയുടെ ലിങ്ക് വാട്സ് ആപ്പിൽ എത്തിയോ? തൊട്ടാൽ പോകും കാശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 08:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിങ്ങളുടെ വാഹനം ഗതാഗത നിയമലംഘനം നടത്തിയതായി കണ്ടെത്തി, ദിവസവും വാഹന നമ്പരും ചെല്ലാന്‍ നമ്പരുമടങ്ങിയ ഒരു വാട്സാപ്പ് സന്ദേശം. ഫോട്ടോയടക്കം കാണാനും പിഴയടയ്‌ക്കാനുമായി കൂടെ ഒരു ലിങ്കും. പെട്ടെന്ന് നിങ്ങളുടെ വാട്സാപ്പിലേക്ക് ഇങ്ങനെയൊരു സന്ദേശം വരികയാണെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്യരുതെന്ന് അറിയിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

സന്ദേശത്തിന്‍റെ സത്യാവസ്ഥയെന്താണെന്ന് അറിയാതെ ലിങ്കില്‍ കയറിയ യുവാവിന്റെ 20,000 രൂപ നഷ്ടമായി. എറണാകുളം സ്വദേശിക്കാണ് ക്രെഡിറ്റ് കാർഡിലൂടെ പണം നഷ്ടമായത്. ഏപ്രിൽ 11-ന് രാവിലെ 11 മണിക്ക് ‘നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ട്രാഫിക് നിയമലംഘനം നടത്തി. ചെലാൻ ലഭിക്കാൻ മെസേജിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യൂ’ എന്ന ഒരു സന്ദേശമെത്തി. ചെലാൻ നമ്പർ, ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ തീയതി, വാഹന നമ്പർ എന്നിവയടക്കമായിരുന്നു സന്ദേശം. എംവിഡിയുടെ ലോഗോ ആയിരുന്നു വാട്സപ്പ് ഡിപി.

വാട്സാപ്പ് സന്ദേശം കണ്ട യുവാവ് ശരിയായിരിക്കും എന്നു കരുതി അതില്‍ കണ്ട ലിങ്കില്‍ കയറി. ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ ചെലാൻ ലഭിക്കാൻ ഒരു രൂപ അടയ്‌ക്കണമെന്ന സന്ദേശം ലഭിച്ചു. ഇത് 24 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമെന്നും അറിയിപ്പ്. ഇതോടെ ഇത് പന്തിയല്ലെന്ന് തോന്നി യുവാവ് പണമടച്ചില്ല. പക്ഷേ പണി പാളിയത് അവിടെയല്ല, ഡൗണ്‍ലോഡ് ചെയ്ത ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിട്ടുപോയി.

ഇടയ്‌ക്കെപ്പോഴോ സ്വന്തം ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഇയാള്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്തു. തൊട്ടുപിന്നാലെ എത്തി അടുത്ത സന്ദേശം, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 9999 രൂപയുടെ ഇടപാട് നടന്നുവെന്നും ഇത് സംശയകരമായതിനാൽ കാർഡ് ബ്ലോക്ക് ചെയ്യണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതനുസരിച്ച് നോക്കിയപ്പോള്‍ കാര്‍ഡുപയോഗിച്ച് പണം മറ്റൊരോ എടുത്തിട്ടുണ്ട്. സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്ക് പണം അടച്ചതായ സന്ദേശമാണ് ലഭിച്ചത്. പിന്നാലെ യുവാവ് കാർഡ് ബ്ലോക്ക് ചെയ്തു. പക്ഷേ പണം പോയി.

ഡിസ്പ്യുട്ട് ഫോം അടക്കം ഫയൽചെയ്തിട്ടുണ്ട്. കാത്തിരിക്കാനാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നഷ്ടപ്പെട്ട പണം തിരികെലഭിക്കുമോ എന്നതിൽ ആരും ഉറപ്പുപറയുന്നുമില്ല. പരാതിക്കാരന് ലഭിച്ചതരത്തിലുള്ള സന്ദേശം വാട്സാപ്പ് വഴി ആർക്കും അയക്കാറില്ലെന്നാണ് മോട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നത്‌.

മോട്ടോർ വാഹനവകുപ്പിന്‍റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹന നമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു. പണമടയ്‌ക്കാനുള്ള ലിങ്ക് വാട്സാപ്പിലേക്ക് അയയ്‌ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്‍റ് ഹൈവേയ്സിന് ഇല്ലെന്നാണ് വിവരം. ഇത്തരം സന്ദേശങ്ങൾ തുറന്നുനോക്കരുത് എന്ന നിര്‍ദേശം മുന്‍പും എംവിഡി നല്‍കിയിട്ടുണ്ട്.

Tags: vehiclefraudDEPARTMENTmotor
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies