കണ്ണൂർ: റിട്ട. എസ്ഐ പോക്സോ കേസിൽ അറസ്റ്റിൽ. തളാപ്പ് സ്വദേശി ടി. അബ്ദുൾ മജീദാണ് അറസ്റ്റിലായത്. ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
ഒരു വർഷം മുൻപാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ആൺകുട്ടികളുടെ കുടുംബം വളപട്ടണം പൊലീസിൽ പരാതി നൽകിയത്. കൂടുതൽ കുട്ടികൾ അബ്ദുൾ മജീദിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചെന്നും സൂചനയുണ്ട്. നിലവിൽ രണ്ട് എഫ്ഐആറുകളാണ് റിട്ട. എസ്ഐക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.