കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് എൽഎസ്ജി കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്തും ടീം മെന്റർ സഹീർ ഖാനും തമ്മിലുള്ള പ്രകടമായ അസ്വാരസ്യങ്ങൾ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായി മാറി. ഡൽഹി പരാജയപ്പെട്ട മത്സരത്തിൽ പന്ത് ഏഴാമനയിറങ്ങിയതും റൺ ഒന്നുമെടുക്കാതെ മടങ്ങിയതും ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
ലഖ്‌നൗ ഇന്നിംഗ്‌സിൽ രണ്ട് ഓവർ മാത്രം ബാക്കി നിൽക്കെ ബാറ്റിംഗിനിറങ്ങാൻ തയാറെടുത്തിരിക്കുന്ന പന്ത് ഡഗ്ഔട്ടിൽ സഹീറുമായി കടുത്ത വാഗ്വാദത്തിൽ ഏർപ്പെടുന്നത് ക്യാമറകളിൽ പതിഞ്ഞു. ഇരുവരും തമ്മിൽ ചൂടേറിയ ചർച്ച നടന്നുവെന്ന് വീഡിയോയിൽ വ്യക്തമാണ്. പന്തിന്റെ ശക്തമായ കൈ ആംഗ്യങ്ങൾ ഒരു അഭിപ്രായവ്യത്യാസമോ ഒരു നിർണായക തീരുമാനം ചർച്ച ചെയ്യപ്പെടുന്നതോ ആണെന്ന് സൂചന നൽകി.
മത്സരത്തിൽ അപ്രതീക്ഷിതമായി ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ പന്ത് അക്കൗണ്ട് തുറക്കും മുൻപേ നേരിട്ട രണ്ടാം പന്തിൽ തന്നെ പുറത്തായി. ബാറ്റിംഗ് ഓർഡറിലെ പന്തിന്റെ സ്ഥാനമാറ്റം പരിശീലക സംഘവുമായി സഹകരിച്ച് എടുത്ത തന്ത്രപരമായ തീരുമാനമാണോ അതോ സഹീറുമായുള്ള വിയോജിപ്പുകളുടെ പുറത്താണോ എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.
embarassing from pant 🤢 https://t.co/pSTn3lkScf pic.twitter.com/snbPkwAIwl
— sᴜɢᴀʀ (@Sugar_Sai_Gill) April 22, 2025