കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പി പ്രസാദ് എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.വിമാനത്താവളത്തിൽ ജനപ്രതിനിധികളും നിരവധി നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. ഇതിന് ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും.
2 ദിവസത്തിന് ശേഷം അമേരിക്കയിലുള്ള സഹോദരൻ എത്തിയതിന് ശേഷമായിരിക്കും സംസ്കാരം. മുംബൈ വഴിയാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. ഇന്നലെയാണ് കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ രാമചന്ദ്രനടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. മതവും പേരും ചോദിച്ച ശേഷമാണ് പോയിന്റ് ബ്ലാങ്കിൽ വിനോദ സഞ്ചാരികളെ വെടിവച്ചിട്ടത്.















