വൈഡ് പന്ത് ബാറ്റിൽ തട്ടിയെന്ന് കരുതി ഗ്രൗണ്ട് വിട്ട ഇഷാൻ കിഷനെ എയറിലാക്കി സൺറൈസേഴ്സ് ആരാധകർ. ഇവൻ ഇപ്പോഴും മുംബൈ ഇന്ത്യൻസിനാണോ കളിക്കുന്നതെന്നാണ് ഹൈദരാബാദ് ആരാധകർ വിമർശിച്ചത്. അതിനൊരു കാരണവുമുണ്ട്. റിപ്ലേകളിൽ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇന്നിംഗ്സിന്റെ രണ്ടാം ഓവറിലായിരുന്നു സംഭവം.
ദീപക് ചാഹറാണ് പന്തെറിഞ്ഞിരുന്നത്. ലെഗ് സൈഡിൽ പോയ വൈഡ് ഡെലിവറിയിൽ ബാറ്റിൽ തട്ടിയെന്ന് കരുതി ഇഷാൻ കിഷൻ പവലിയനിലേക്ക് തിരിഞ്ഞു നടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമ്പയർ ഔട്ടെന്ന് സിഗ്നലും നൽകിയത്. എന്നാൽ ബൗളിംഗ് ടീമിലെ അംഗങ്ങളൊന്നും അധികം അപ്പീൽ ചെയ്തിരുന്നുമില്ല.
എന്നാൽ ഇതിനിടെ ഓടിയെത്തിയ ഹാർദിക് പാണ്ഡ്യ ഇഷാൻ കിഷന്റെ ഹെൽമെറ്റിൽ വാത്സ്യലത്തോടെ തട്ടുന്നതും കാണാമായിരുന്നു. റിപ്ലേകളിൽ എഡ്ജില്ലെന്ന് വ്യക്തമായതോടെ കമൻ്റേറ്റർമാരും സ്തംബ്ധരായി. രണ്ടു റൺസ് മാത്രമായിരുന്നു ഇഷാൻ കിഷന്റെ സമ്പാദ്യം. ഇഷാനെതിരെ നടപടി സ്വീകരിക്കണമെന്ന് ഒരു വിഭാഗം ആരാധകർ നിലപാടെടുത്തു.
@SunRisers fixing match it’s very disappointing for all cricket lovers @MumbaiIndianfan @BCCI please do take action on SRH And Ishan kishan !!
And on umpire too lifted his finger even no one appeal!! !#IshanKishan#SRHvsMI pic.twitter.com/snX1cLtg99
— डेविल चौधरी (@DevilMandaa) April 23, 2025
















