ഇന്ത്യയിൽ നടക്കുന്ന ജാവലിൻ മത്സരത്തിൽ പങ്കെടുക്കാനുള്ള ജാവലിൻ താരം നീരജ് ചോപ്രയുടെ ക്ഷണം നിരസിച്ച് പാക് താരം അർഷാദ് നദീം. 26 പേരുടെ മരണത്തിനിടയാക്കിയ ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഈ തീരുമാനം പുറത്തുവന്നത്. നീരജ് ചോപ്രയാണ് ബെംഗളൂരുവിൽ നടക്കുന്ന എൻസി ക്ലാസിക് ജാവലിൻ മത്സരം സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ജാവലിൻ താരങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
വരാനിരിക്കുന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള പരിശീലനത്തിനായി കൊറിയയിലേക്ക് പോകുന്നതിനാലാണ് ക്ഷണം നിരസിച്ചതെന്നാണ് അർഷാദിന്റെ വിശദീകരണം. എന്നിരുന്നാലും, തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതിന് പാക് താരം നീരജിന്റെ നന്ദി അറിയിച്ചു. “എൻസി) ക്ലാസിക് ഇവന്റ് മെയ് മെയ് 24 മുതലാണ്. എന്നാൽ ഞാൻ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനായി മെയ് 22 ന് കൊറിയയിലേക്ക് പോകും,” അർഷാദ് പറഞ്ഞു. യ് 27 മുതൽ 31 വരെ കൊറിയയിലെ ഗുമിയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനായി കഠിന പരിശീലനത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
താൻ ആതിഥേയത്വം വഹിക്കുന്ന ജാവലിൻ മത്സരത്തിന്റെ ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുക്കാൻ അർഷാദിന് ക്ഷണം അയച്ചിട്ടുണ്ടെന്നും എന്നാൽ പാക് താരം പങ്കാളിത്തം സ്ഥിരീകരിച്ചിട്ടില്ലെന്നും തിങ്കളാഴ്ച നീരജ് ചോപ്ര പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ഭീകരര്‍ 26 പേരെ കൊലപ്പെടുത്തിയത്. ഇതോടെ പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ബന്ധവും ഒഴിവാക്കാൻ ഇന്ത്യ തീരുമാനിച്ചു.