ഗാന്ധിയന്‍ നയങ്ങളെ പൂര്‍ണ്ണമായും തള്ളിയയാൾ, : സർ ചേറ്റൂര്‍ ശങ്കരന്‍ നായരെ അവഹേളിച്ച് കെ മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗാന്ധിയന്‍ നയങ്ങളെ പൂര്‍ണ്ണമായും തള്ളിയയാൾ, : സർ ചേറ്റൂര്‍ ശങ്കരന്‍ നായരെ അവഹേളിച്ച് കെ മുരളീധരൻ

കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിഞ്ഞതിന് ശേഷം ബ്രിട്ടീഷുമായി ഒത്തുതീര്‍പ്പ് ഉണ്ടായോ എന്നും മുരളീധരന് സംശയം. അതിനായി ഗവേഷണം നടത്തണമെന്നും ആവശ്യം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2025, 02:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർ ചേറ്റൂർ ശങ്കരന്‍ നായരെ അവഹേളിച്ച് കോൺഗ്രസ് നേതാവും മുൻ കെ പി സി സി അദ്ധ്യക്ഷനുമായ കെ മുരളീധരൻ രംഗത്തു വന്നു. ചേറ്റൂർ ശങ്കരന്‍ നായർ ഗാന്ധിയന്‍ നയങ്ങളെ പൂര്‍ണ്ണമായും തള്ളിയയാളെന്നും, നിസ്സഹകരണ സമരത്തെ ചേറ്റൂര്‍ എതിര്‍ത്തു എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിഞ്ഞതിന് ശേഷം അദ്ദേഹത്തിന് ബ്രിട്ടീഷുമായി ഒത്തുതീര്‍പ്പ് ഉണ്ടായോ എന്ന് സംശയം ഉണ്ടെന്നും പോലും കെ മുരളീധരൻ പറഞ്ഞു. അതിനായി ഗവേഷണം നടത്തണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

മുൻ എ ഐ സി സി അദ്ധ്യക്ഷൻ ചേറ്റൂരിന്റെ സ്മരണാഞ്ജലി ദിനത്തിൽ കോൺഗ്രസ് അദ്ദേഹത്തെ ഇതേവരെ അനുസ്മരിക്കാത്തതിനെ ന്യായീകരിക്കുകയായിരുന്നു കെ മുരളീധരൻ.

ഗാന്ധിയന്‍ നയങ്ങളെ പൂര്‍ണ്ണമായും തള്ളിയയാളെന്നതിനാലാണ് ചേറ്റൂര്‍ ശങ്കരന്‍ നായരെ കോണ്‍ഗ്രസ് അനുസ്മരിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. “നിസ്സഹകരണ സമരത്തെ ചേറ്റൂര്‍ എതിര്‍ത്തു. പുസ്തകം എഴുതുമ്പോള്‍ ഗാന്ധിയന്‍ ആശയങ്ങളെ പൂര്‍ണ്ണമായും തള്ളി. ഗാന്ധിയന്‍ മൂല്യങ്ങളോട് ചേറ്റൂരിന്റെ വിയോജിപ്പാണ് അനുസ്മരണം ഒഴിവാക്കാന്‍ കാരണം. എന്നാല്‍ കോണ്‍ഗ്രസിന്റെ ഒരേയൊരു മലയാളി ദേശീയ പ്രസിഡന്റായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍.ചേറ്റൂരിനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ല” കെ മുരളീധരന്‍ പറഞ്ഞു. വിയോജിപ്പ് നിലനിര്‍ത്തി അനുസ്മരണം തുടരണം എന്നും കെ മുരളീധരന്‍ പറഞ്ഞു.

‘യോജിക്കാന്‍ കഴിയാത്ത നടപടികള്‍ ചേറ്റൂരിന്റെ ഭാഗത്ത് നിന്നുമുണ്ടായി. കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിഞ്ഞതിന് ശേഷം ബ്രിട്ടീഷുമായി ഒത്തുതീര്‍പ്പ് ഉണ്ടായോ എന്ന് സംശയം. ഈ കാര്യത്തില്‍ ഒരു ഗവേഷണം ആവശ്യമാണ്’ കെ മുരളീധരന്‍ പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനികളെ ബിജെപി ദത്തെടുക്കുന്നു എന്നും കെ മുരളീധരൻ ആരോപിച്ചു. ആദ്യം വല്ലഭായ് പട്ടേലിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ വര്‍ഗ്ഗീയവാദി ആയിരുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം ഗാന്ധിജിയുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച നേതാവാണ് ചേറ്റൂര്‍ എന്നും ധൈര്യത്തോടെ അഭിപ്രായം പറയാന്‍ കോണ്‍ഗ്രസ്സില്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും ടി എന്‍ പ്രതാപനും പറഞ്ഞു.

കോണ്‍ഗ്രസ് അവഗണിച്ച ചേറ്റൂരിന്റെ ഓര്‍മ്മദിനം സ്മൃതിദിനമായി ആചരിക്കാൻ ബിജെപി തീരുമാനം എടുത്തിരുന്നു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബങ്ങളെ പാലക്കാടും ഒറ്റപ്പാലത്തും എത്തി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചേറ്റൂരിന്റെ ഓര്‍മ്മ ദിവസമായ ഈ മാസം 24ന് സ്മൃതിദിനം ആചരിക്കുവാൻ ബിജെപി തീരുമാനിച്ചത്.

Tags: K MURALEEDHARANSir Chettur Sankaran Nair
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies