ഭീകരവാദ ആക്രമണത്തിൽ കാശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി തനിക്ക് നേരിട്ട അനുഭവം പങ്കുവക്കുന്ന ചാനൽ വീഡിയോക്ക് താഴെ വിദ്വേഷ പരാമർശം നടത്തിയ യുവാവിനെതിരെ പരാതി. സനൂഫ് എന്ന യുവാവിനെതിരെ തൊടുപുഴ DYSP ഓഫീസിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അഥീന അലക്സ് പരാതി നൽകി. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നതും രാജ്യദ്രോഹപരവുമായിരുന്നു. ഇയാളുടെ പോസ്റ്റ്. ഇങ്ങനെയാണോ എന്റെ സഹോദരങ്ങൾ ഈ കാഫിറിനെ കാെന്ന് കളഞ്ഞത് നന്നായി, എന്നായിരുന്നു തുടക്കം.
“കശ്മീർ ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ പിടിച്ചെടുക്കുമെന്നും ഇന്ത്യയിൽ നിന്ന് കശ്മീരിനെ വേർപേടുത്തുമെന്നും പറയുന്ന ഇയാൾ ലോകരാജ്യങ്ങൾ ഇന്ത്യയെ കാർക്കിച്ച് തുപ്പുമെന്നും എന്റെ സഹോദരങ്ങൾ ഇന്ത്യയിലേക്ക് കടന്നു കയറി ഇന്ത്യൻ മുസ്ലീമ്സിനെ സംരക്ഷിച്ച് ബാക്കി മനുഷ്യരെ കൂട്ടം കൂട്ടമായി നശിപ്പിച്ചിരിക്കുമെന്നും ഇയാൾ പറയുന്നുണ്ട്.
കാലങ്ങളായി വിശുദ്ധ യുദ്ധത്തിനായി കാത്തിരിക്കുന്നുവെന്നും. ഞങ്ങളെ ഇന്ത്യൻ ആർമി കെന്നെന്നിരിക്കും, സ്ലീപ്പർ സെൽസിനേ നിങ്ങൾക്ക് കൊല്ലാൻ കഴിയൂ ഞങ്ങളുടെ ആശയവും ലക്ഷ്യവും ഒരിക്കലും മരവിപ്പിക്കാനും ഇല്ലാതാക്കനും സാധിക്കില്ല. നാരെ തക്ബീർ എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് ഒരു ദിവസം നിന്റെയെല്ലാം അടുത്ത് ഞങ്ങൾ എത്തിയിരിക്കും”. എന്നാണ് ഇയാൾ കുറിച്ചിരിക്കുന്നത്. ഇതിനൊപ്പം പാകിസ്താൻ പതാകയും പങ്കുവച്ചിട്ടുണ്ട്. അതേസമയം കമൻ്റ വൈറലായതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇയാൾ ഡിലീറ്റ് ചെയ്തു.















