പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടി പായൽ ഘോഷിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. കശ്മീർ സന്ദർശിക്കാൻ പോകുന്ന പദ്ധതയിയെ കുറിച്ച് പാകിസ്താൻ നടനോട് പറഞ്ഞിരുന്നതായും അദ്ദേഹം തനിക്കൊരു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും തുറന്നു പറയുകയാണ് പായൽ ഘോഷ്. ഒരാഴ്ച മുൻപാണ് ട്രിപ്പ് ബുക്ക് ചെയ്തത്. തെലുങ്ക് ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന താരമാണ് പായൽ ഘോഷ്.
ഇപ്പോൾ ട്രിപ്പുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന ചിന്തയിലാണെന്നും നടി വ്യക്തമാക്കി. രണ്ടു മനസിലായത് ഒരിക്കൽ സുഹൃത്തായി കരുതിയിരുന്ന സഹനടനിൽ നിന്ന് ലഭിച്ച ഒരു അറപ്പുളവാക്കുന്ന മുന്നറിയിപ്പ് സന്ദേശത്തെ തുടർന്നാണെന്നും നടി വ്യക്തമാക്കുന്നത്. അതിൽ പൊതിരിഞ്ഞിരുന്ന ഒരു ഭീഷണിയുണ്ടായിരുന്നു.
“അത് വെറുപ്പുളവാക്കുന്ന കാര്യമാണ്. ഞാൻ സാധാരണയായി, കശ്മീർ യാത്രയെക്കുറിച്ചുള്ള പദ്ധതി ആ പാകിസ്താൻ നടനോട് പങ്കുവച്ചു. ഒരാഴ്ച മുൻപേ ഞാൻ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. ടൂറിന് പോകണോ വേണ്ടയോ എന്ന് ഉറപ്പില്ലായിരുന്നു. ഇതിനകം തന്നെ വലിയ അനിശ്ചിതത്വങ്ങളുണ്ടായി, ഇതിനിടയിലും, സ്വന്തം രാജ്യത്ത് നിങ്ങൾ സുരക്ഷിതരല്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന കാര്യങ്ങൾ കേൾക്കേണ്ടിവരുമ്പോൾ, അത് തീർച്ചയായും പ്രകോപനപരമാണ്.
‘കല്മ അഥവാ കലിമ’ പഠിക്കണമെന്നും അല്ലെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ ഞാൻ തയ്യാറാകണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ‘ഫലങ്ങൾ’ എന്നതുകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്? ഇത് കേട്ടപ്പോൾ എനിക്ക് ഭയങ്കര ദേഷ്യമായി. ഈ സംഭവം പാകിസ്താനിലെ ആളുകൾക്ക് പരിഹാസമായിരിക്കും. ഇത്തരത്തിൽ ചിന്തിക്കുന്നവരെ സുഹൃത്താക്കിയതിൽ ഖേദിക്കുന്നതായും നടി പറഞ്ഞു.















