ഹൃദയം നിലയ്‌ക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ഫ്ലൈഓവറിൽ നിന്ന് നിലംപതിക്കുന്ന കാറിൽ നിന്നും ഇരുമ്പ് ബോർഡിൽ നിന്നും യുവതി തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോ. കാർ പറന്ന് വന്ന് വീണതിന് പിന്നാലെ സിഗ്നൽ ബോർഡും പിന്നാലെ വീഴുന്നുണ്ട്. സെക്കൻഡിന്റെ വ്യത്യാസത്തിലാണ് സർവീസ് റോഡിലൂടെ നടന്നുവന്ന യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്. അമിത വേഗത്തിലായിരുന്ന കാറാണ് സിഗ്നൽ ബോർഡും കോൺക്രീറ്റ് ബാരിയറും തകർത്ത് റോഡിൽ പതിക്കുന്നത്. നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തുവന്നത്.ഇത് എവിടെയാണെന്നോ എന്നാണ് സംഭവിച്ചതെന്നോ വ്യക്തമല്ല, പഴയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായത്.
നിമിഷങ്ങൾക്ക് മുൻപ് യുവതി നിന്നിരുന്ന സ്ഥലത്താണ് കാർ പതിക്കുന്നത്. റോഡിന് സമീപം പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷയ്‌ക്ക് സമീപമാണ് ഒരു ചുവപ്പ് നിറത്തിലുള്ള കാർ ഫ്ലൈഓവറിൽ നിന്ന് പതിക്കുന്നത്. ഇവിടെ കുറച്ച് ആൾക്കാർ നിൽക്കുന്നതും കാറിന്റെ നിഴൽ കണ്ട് ഓടിമാറുന്നതും കാണാം. നിരവധിപേർ പരിക്കേൽക്കാതെ രക്ഷപ്പെടുന്നതും പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് ദൃശ്യമാണ്.
View this post on Instagram
“>