തീവ്രവാദത്തെ പോറ്റി പോറ്റി ഒടുവിൽ!! ബലൂചിസ്ഥാനിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തീവ്രവാദത്തെ പോറ്റി പോറ്റി ഒടുവിൽ!! ബലൂചിസ്ഥാനിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 07:46 am IST
FacebookTwitterWhatsAppTelegram

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാനിലുണ്ടായ ബോംബാക്രമണത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ബലോച് ലിബറേഷൻ ആർമി ഉത്തരവാദിത്വം ഏറ്റെടുത്തു. ക്വറ്റയിലെ പ്രാന്തപ്രദേശമായ മാർ​ഗറ്റിലൂടെ സഞ്ചരിച്ച പാക് സൈനികരുടെ വാഹ​നവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. ഐഇഡി പൊട്ടിത്തെറിച്ച് പത്ത് പാക് പട്ടാളക്കാർ സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടു.

റിമോട്ട് കൺട്രോൾ ഡിവൈസ് ഉപയോ​ഗിച്ചാണ് ബലോച് വിമതർ സ്ഫോടനം നടത്തിയത്. സംഭവത്തിന് പിന്നാലെ ബോംബാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ബലോച് വിമതർ തന്നെ പുറത്തുവിട്ടു. സ്ഫോടനത്തിൽ സൈനികവാഹനം പൂർണമായും തകർന്നു. സുബേദാർ ഷെഹ്‌സാദ് അമീൻ, നായിബ് സുബേദാർ അബ്ബാസ്, ശിപായി ഖലീൽ, ശിപായി സാഹിദ്, ശിപായി ഖുറം സലീം എന്നിവർ കൊല്ലപ്പെട്ടതായി ബിഎൽഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പാക് പട്ടാളത്തിനെതിരായ നീക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് ബിഎൽഎ മുന്നറിയിപ്പ് നൽകി. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നും സർവ്വ ശക്തിയും ഉപയോഗിച്ച് ശത്രുവിനെ നിഷ്പ്രഭമാക്കുമെന്നും ബിഎൽഎ പറഞ്ഞു.

പാകിസ്താനിൽ നിന്ന് ബലൂചിസ്ഥാൻ പ്രവിശ്യയെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ബലോച് വിമതർ കാലങ്ങളായി നടത്തുന്ന നീക്കങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ക്വറ്റയിൽ സംഭവിച്ചത്. തീവ്രവാദത്തെ പോറ്റി ദശാബ്ദങ്ങളോളം തുടർന്ന പാകിസ്താൻ ഒടുവിൽ ആഭ്യന്തര സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താനാകാത്ത അവസ്ഥയിലാണ്. കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ലഷ്കർ ഭീകരാക്രമണത്തിൽ പാകിസ്താനുള്ള പങ്ക് പുറത്തുവരുന്നതിനിടെയാണ് ബലൂചിസ്ഥാനിലെ സംഘർഷങ്ങളുടെ വാർത്ത വരുന്നത്.

Tags: PakistanquettaIED blastbalochistanBaloch Liberation ArmyBLA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies