സ്റ്റുഡൻ്റ് വിസയിൽ പാകിസ്താനിലേക്ക് പോയവൻ; 8 വർഷത്തിന് ശേഷം തിരിച്ചെത്തിയത് പഹൽഗാമിൽ രക്തം ചിന്താൻ; പാക് മണ്ണിലെത്തിയ ആദിൽ അഹമ്മദ് ചെയ്തത്..
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സ്റ്റുഡൻ്റ് വിസയിൽ പാകിസ്താനിലേക്ക് പോയവൻ; 8 വർഷത്തിന് ശേഷം തിരിച്ചെത്തിയത് പഹൽഗാമിൽ രക്തം ചിന്താൻ; പാക് മണ്ണിലെത്തിയ ആദിൽ അഹമ്മദ് ചെയ്തത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 02:48 pm IST
FacebookTwitterWhatsAppTelegram

ആദിൽ അഹമ്മദ് തോക്കർ!! പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം ഓരോ ഇന്ത്യക്കാരനും ഭയത്തോടെയും വെറുപ്പോടെയും അറിഞ്ഞ പേര്. 26 നിരപരാധികളെ കൂട്ടക്കുരിതിക്ക് ഇരയാക്കിയവരിൽ പ്രധാനി. കശ്മീരിയായ ആദിൽ കഴിഞ്ഞ ഒരു ദശാബ്ദമായി എവിടെയായിരുന്നു, എന്തായിരുന്നു ചെയ്തിരുന്നത്, എന്നടക്കമുള്ള അന്വേഷണം എത്തിനിൽക്കുന്നതാകട്ടെ പാകിസ്താനിലും.

ജമ്മു കശ്മീരിലെ അനന്ത്നാ​ഗ് ജില്ലയിലെ ബിജ്ബെഹ്റയിലുള്ള ​ഗുറെ ​ഗ്രാമവാസിയാണ് ആദിൽ (Adil Ahmed Thokar). പഹൽ​ഗാമിലെ ബൈസരണിൽ നടന്ന കൊടുംക്രൂരതയുടെ മുഖ്യപങ്കാളി. 2018ൽ പാകിസ്താനിലേക്ക് പോവുകയും ആറ് വർഷത്തിന് ശേഷം ഭീകരസംഘത്തിനൊപ്പം ആദിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്തെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥി വിസയിലായിരുന്നു ആദിൽ പാകിസ്താനിലെത്തിയത്. യാത്രയ്‌ക്ക് മുൻപ് തന്നെ ആദിലിന്റെ പ്രവൃത്തികൾക്ക് തീവ്രവാദത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിരോധിത ഭീകരസംഘടനകളിൽ ഉൾപ്പെട്ട പല വ്യക്തികളുമായി ആദിൽ ബന്ധം പുലർത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് പോകുന്നതിന് മുൻപേ ആദിൽ ഭീകരവാദത്തിലേക്ക് കാലെടുത്തുവച്ചിരുന്നുവെന്നാണ് സൂചന.

സ്റ്റുഡൻ്റ് വിസയിൽ പാകിസ്താനിലെത്തിയ ശേഷം പിന്നെയാരും ആദിലിനെ കണ്ടിട്ടില്ല. പൊതുസമ​ക്ഷത്തിൽ നിന്ന് അയാൾ അപ്രത്യക്ഷനായി. കുടുംബവുമായുള്ള എല്ലാ ആശയവിനിമയും നിർത്തലാക്കി. എട്ട് മാസത്തോളം ആദിലിന്റെ സാന്നിധ്യം പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ഡിജിറ്റൽ മാർ​ഗങ്ങളിലൂടെ ആദിലിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ഇന്റലിജൻസ് ഏജൻസികൾക്ക് തുമ്പൊന്നും ലഭിക്കാതെയായി. ഇതേസമയം ആദിലിന്റെ വീട്ടിൽ സമാന്തര നിരീക്ഷണം ശക്തമായി തുടരുന്നുണ്ടായിരുന്നു. എന്നാൽ വീട്ടുകാരുമായി സകല ബന്ധവും വിച്ഛേദിച്ചതിനാൽ കാര്യമുണ്ടായില്ല.

വിദ്യാർത്ഥി വിസ നേടി പാകിസ്താനിലെത്തിയ ആദിൽ എട്ട് വർഷത്തോളം അവിടെ കഴിഞ്ഞത് സായുധപരിശീലനം നേടാനായിരുന്നുവെന്നാണ് മനസിലാക്കുന്നത്. ലഷ്കർ ഇ ത്വയ്ബയുടെ ഏജന്റുമാർ ആദിലിനെ ഇന്ത്യക്കെതിരെ പ്രയോ​ഗിക്കാൻ വേണ്ടവിധം പരിവർത്തനപ്പെടുത്തി.

2024 അവസാനത്തോടെ ആദിൽ ഇന്ത്യയിലെത്തി എന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. പൂഞ്ച്-രജൗരി സെക്ടറിലെ പരുക്കൻ പ്രദേശങ്ങളിലൂടെ നിയന്ത്രണരേഖ കടന്ന് 2024 ഒക്ടോബറിൽ ആദിൽ ഇന്ത്യയിലേക്ക് പ്രവേശിച്ചു. ചെങ്കുത്തായ മലനിരകളും ഇടതൂർന്ന വനങ്ങളും കാരണം ഈ മേഖലയിൽ പട്രോളിം​ഗ് നടത്തുകയെന്നത് ദുഷ്കരമാണ്. സുരക്ഷാ സേന നേരിടുന്ന വെല്ലുവിളികളെ ഭീകരർ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു.

3-4 പേരടങ്ങുന്ന ഭീകരസംഘത്തിനൊപ്പമായിരുന്നു ആദിൽ ഇന്ത്യയിലേക്ക് കടന്നത്. സുരക്ഷാസേനയുടെ കണ്ണിൽപ്പെടാതിരിക്കാൻ വനമേഖലയിലൂടെ മാത്രം സഞ്ചരിക്കാൻ അവർ ശ്രദ്ധിച്ചു. അനന്ത്നാ​ഗിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ കിഷ്ത്വാറിൽ വച്ചാണ് ആദിൽ ഇന്റലിജൻസ് ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ വൈകാതെ വീണ്ടും അപ്രത്യക്ഷനായി.

ഇന്ത്യയിലെത്തിയ ആദിൽ മറ്റൊരു വിദേശഭീകരനെ കൂടി ഒപ്പം പാർപ്പിച്ചിരുന്നുവെന്നാണ് വിവരം. ആഴ്ചകളോളം കശ്മീരിൽ ഒളിവിൽ കഴിഞ്ഞു. ഈ കാലയളവിൽ ആക്രമണത്തിന് യോജിച്ച സ്ഥലവും സന്ദർഭവും തേടിയുള്ള അന്വേഷണങ്ങളായിരുന്നു. അന്താരാഷ്‌ട്ര ശ്രദ്ധനേടുന്നതും കൂടുതൽ ആളപായത്തിന് സാധ്യതയുള്ളതും ആക്രമണശേഷം രക്ഷപ്പെടാൻ വഴിയുള്ളതുമായ സ്ഥലത്തിനായി അവർ കശ്മീരിലെമ്പാടും തെരഞ്ഞു. സുരക്ഷാകാരണങ്ങളാൽ അടച്ചിട്ടിരുന്ന ബൈസരൺവാലി തുടക്കുന്നതും വിനോദസഞ്ചാരികളുടെ ഒഴുക്ക് കുത്തനെ ഉയർന്നതും ഇതിനിടെയാണ്. (2025 മാർച്ച്)

ഏപ്രിൽ 22ന് ഉച്ചയ്‌ക്ക് 1.50ഓടെ ആദിൽ അടക്കമുള്ള ഭീകരർ ബൈസരണിലെ ഇടതൂർന്ന പൈൻകാടുകളിൽ നിന്ന് ഇറങ്ങിവന്നു. അവർ ചെറുസംഘങ്ങളായി തിരിഞ്ഞ് വിനോദസഞ്ചാരികൾ കൂടുതലുള്ള മേഖലകളിലേക്ക് റൈഫിളുകളേന്തിയെത്തി. ലക്ഷ്യം നടപ്പാക്കി. ചിലരോട് മതം ആരാഞ്ഞു. മറ്റ് ചിലരോട് ഇസ്ലാമിക വചനങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ടു. അമുസ്ലീങ്ങളാണെന്ന് ബോധ്യപ്പെട്ടവരെ കൊന്നുതള്ളി. പത്തുമിനിറ്റ് നീണ്ട കൂട്ടക്കുരുതിക്ക് പിന്നാലെ ബൈസരൺവാലിയിൽ ചോരപ്പുഴയൊഴുകി. കൊല്ലപ്പെട്ടവരിൽ 25 ടൂറിസ്റ്റുകളും ഒരു കുതിരക്കാരനുമാണ് ഉണ്ടായിരുന്നത്. നേവിയിലേയും ഐബിയിലേയും ഉദ്യോ​ഗസ്ഥരും ഭീകരരുടെ വെടിയുണ്ടകൾക്ക് ഇരയായവരിൽ ഉൾപ്പെടുന്നു.

സംഘത്തിൽ അഞ്ച് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ. ആദിലിനെ കൂടാതെ രണ്ട് പാക് പൗരന്മാരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഹാഷിം മൂസ എന്ന സുലൈമാൻ, അലി ഭായി എന്ന തൽഹ ഭായി എന്നിവരാണ് മറ്റ് രണ്ട് വിദേശ ഭീകരർ. ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവിന് പകരം ചോദിച്ചിരിക്കുമെന്ന നിലപാടിലാണ് ഭാരതം.

Tags: PakistanStudent VisaPahalgam terror attackPahalgam attackAdil Ahmed ThokarBaisaran
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies