ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലുണ്ടായ സ്ഫോടനത്തിൽ വിറങ്ങലിച്ച് ഇറാൻ. നാലുപേർ മരിച്ച പൊട്ടിത്തെറിയിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റെന്നാണ് നിഗമനം. മരണ സംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും അത്യാധുനിക തുറമുഖമായ റജായി തുറമുഖത്തിലെ കണ്ടൈനറുകളാണ് പെട്ടിത്തെറിച്ചത്. ഷാഹിദ് റജായി പോര്‍ട്ട് വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്നറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. തലസ്ഥാനമായ തെഹ്‌റാനിൽ നിന്ന് 1000 കിലോമീറ്ററോളം അകലെയാണ് തുറമുഖം
ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പരിക്കേറ്റവരെ അടുത്തുള്ള മെഡിക്കൽ സെന്ററുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇറാന്‍-യുഎസ് ആണവ ചര്‍ച്ചകള്‍ക്കിടെയാണ് സ്ഫോടനമെന്നതും ചർച്ചയാകുന്നുണ്ട്. 2020 ൽ തുറമുഖത്തിന് നേരെ സൈബർ അറ്റാക്ക് നടന്നിരുന്നു. സ്ഫോടനത്തിന് പിന്നാലെ തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്. ഒരു കിലോ മീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായതായി വിവരമുണ്ട്.
This is Bandar Abbas, in Iran, right now… pic.twitter.com/D5B58TDEdM
— Cheryl E 🇮🇱🇮🇱🇮🇱🎗️ (@CherylWroteIt) April 26, 2025
Large parts of the Iranian port of Bandar Abbas have been entirely destroyed by this morning’s explosion on the shores of the Persian Gulf. Footage of the port shows a number of warehouses as well as other buildings having suffered significant damage, while firefighting and… pic.twitter.com/6YD6ZR3BOL
— OSINTdefender (@sentdefender) April 26, 2025