നറുറോഡിൽ റീൽസ് ചിത്രീകരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുവിനും യുട്യൂബറും കെഎസ്ഇബി ഉദ്യോഗസ്ഥനുമായ ഷൺമുഖ ദാസ് എന്ന ദാസേട്ടൻ കോഴിക്കോടിനുമെതിരെ വ്യാപക വിമർശനം. തിരക്കേറിയ റോഡിലാണ് ഇവർ റീൽസ് ചിത്രീകരിക്കുന്നത്. സ്ഥലം ഏതാണെന്ന് വ്യക്തമല്ലെങ്കിലും ഏതോ പാലമെന്നാണ് ചിലർ കമൻ്റ് ചെയ്തിരിക്കുന്നത്. ഇതിനിടെ നിരവധിപേർ മോട്ടോർ വാഹനവകുപ്പിനെ ടാഗ് ചെയ്ത് നടുറോഡിലെ റീൽസ് ചിത്രീകരണത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഇതിനിടെ റോഡിലൂടെ വന്ന ബൈക്ക് യാത്രികർ ഇരുവരോടും ദേഷ്യപ്പെടുന്നതും ഇവർ തൊഴുത് ക്ഷമ പറഞ്ഞുകൊണ്ട് റോഡിന്റെ വശത്തേക്ക് മാറുന്നതും വീഡിയോയിലുണ്ട്. ഇതും ഇവർ ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ് ചെയ്തിട്ടുണ്ട്. റീൽസിന് അസഭ്യവർഷമാണ് ലഭിക്കുന്നത്. നടുറോഡിൽ ഗതാഗതം തടസപ്പെടുത്തിയുള്ള റീൽസ് ചിത്രീകരണത്തെ എല്ലാവരും ചോദ്യം ചെയ്യുന്നുമുണ്ട്.
View this post on Instagram
“>















