ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പാകിസ്താന് ചൈനയുടെ പിന്തുണ. ആക്രമണത്തിൽ ഇന്ത്യ കണ്ടെത്തിയ തെളിവുകൾ തള്ളി നിഷ്പക്ഷ അന്വേഷണം വേണമെന്ന പാക് ആവശ്യത്തെ ചൈന പിന്തുണച്ചു.
“എത്രയും വേഗം നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിന് ചൈന പിന്തുണ നൽകുന്നു,” എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ബീജിംഗിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്. ഭീകരതയെ പിന്തുണയ്‌ക്കുന്ന ചൈനയുടെ നിലപാടിനെതിരെ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ വേണമെന്നും പ്രസ്താവനയിൽ പറയുന്നു. സംഭവവികാസങ്ങൾ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ ചൈനീസ് പ്രതിനിധി പാകിസ്താന്റെ പരമാധികാരവും സുരക്ഷാ താൽപ്പര്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ചൈന പിന്തുണ നൽകുമെന്നും അറിയിച്ചു.
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള ഇന്ത്യയുടെ ആരോപണം ചൈനയിൽ നിന്നോ റഷ്യയിൽ നിന്നോ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നോ ഉള്ള വിദഗ്ധർ ഉൾപ്പെടുന്ന ഒരു അന്വേഷണ സംഘം അന്വേഷിക്കണമെ നന്നായിരുന്നു പാകിസ്താന്റെ ആവശ്യം. ഭീകരാക്രമണത്തിനുപിന്നാലെ തങ്ങൾക്ക് പങ്കില്ല എന്ന സ്ഥിരം ന്യായീകരണവുമായെത്തിയ പാകിസ്താൻ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യക്ക് ലഭിച്ചതോടെ സ്വന്തന്ത്ര അന്വേഷണം വേണമെന്ന് നിലപാട് മാറ്റി. അതേസമയം ഭീകരതയെ പിന്തുണയ്‌ക്കുന്ന