ബെംഗളൂരുവിൽ നടന്ന ഒരു വാഹനാപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിന്റെ ഡാഷ് ബോർഡിൽ പതിഞ്ഞ വീഡിയോയാണ് പുറത്തുവന്നത്. ബെംഗളൂരുവിലെ സർജപൂർ റോഡിൽ തിങ്കളാഴ്ചയാണ് അമിത വേഗത്തിലെത്തിയ സ്കൂട്ടർ യാതക്കാർ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന വാനിന്റെ പിന്നിലിടിച്ച് റോഡിൽ തെറിച്ച് വീണത്.
ആ സമയം റോഡിലുണ്ടായിരുന്ന ടൂറിസ്റ്റ് ബസിന്റെ ടയർ ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങാതിരുന്നത് ഭാഗ്യമായിരുന്നു.
ഇരുവരും ഹെൽമെറ്റ് ധരിക്കാതെ അമിത വേഗത്തിലായിരുന്നു വന്നത്. ട്രാഫിക് സിഗ്നലുകൾ തെറ്റിച്ചും അശ്രദ്ധമായുമാണ് വാഹനം ഓടിച്ചിരുന്നത്. കാറിനെ മറികടന്ന് കയറുമ്പോഴാണ് റോഡിന് വശത്തുണ്ടായിരുന്ന വാനിൽ പോയി ഇടിക്കുന്നതും ഇരുവരും റോഡിലേക്ക് വീഴുന്നതും.
തലനാരിഴയ്‌ക്കാണ് മരണം അകന്നുപോയതെന്ന് വീഡിയോ കാണുമ്പോൾ മനസിലാകും. ഇത് വൈറലായതോടെ ഇരുവർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. റോഡിൽ വീണ ഇവരെ വഴിയാത്രക്കാരാണ് രക്ഷിച്ച് ആശുപത്രിയിലാക്കുന്നത്. അപകടത്തിന് പിന്നാലെ ബസ് സിഗ്നലിൽ നിർത്തുകയും ചെയ്തു.
Do not overtake without visibility!!
Crazy crash on Sarjapur Road, Bangalore !!
Will he blame himself or will be blame the parked vehicle for obstructing his path? pic.twitter.com/DgFGFyLry5
— DriveSmart🛡️ (@DriveSmart_IN) April 29, 2025