ഐപിഎൽ കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയ്പൂരിൽ നടന്ന മത്സരത്തിലാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാം സെഞ്ച്വറി പിറന്നത്. അരങ്ങേറ്റ മത്സരത്തിൽ 20 പന്തിൽ 34 റൺസ് നേടിയ താരം ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു.
ഗുജറാത്തിനെതിരെ 35 പന്തിലാണ് തന്റെ കന്നി ഐപിഎൽ ശതകം പൂർത്തിയാക്കിയത്. ഐപിഎൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും സൂര്യവംശിക്ക് സാധിച്ചു. മുഖ്യമന്ത്രി നിതീക്ഷ് കുമാർ നേരിട്ട് വിളിച്ചുവരുത്തിയാണ് കൗമാര താരത്തെ അഭിനന്ദിച്ചതും പാരിതോഷികം പ്രഖ്യാപിച്ചതും.
ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്സ് പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ പുത്തൻ പ്രതീക്ഷയാണ് സൂര്യവംശിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയിൽ ഇന്ത്യൻ ടീമിന് വേണ്ടി പുതിയ റെക്കോർഡുകൾ നേടി രാജ്യത്തിന് അഭിമാനം കൊണ്ടുവരട്ടേയെന്ന് ആശംസിക്കുന്നതായും നിതീഷ് കുമാർ പറഞ്ഞു.
आई॰पी॰एल॰ के इतिहास में सबसे कम उम्र (14 साल) में शतक लगाने वाले खिलाड़ी बने बिहार के श्री वैभव सूर्यवंशी को बधाई एवं शुभकामनाएं। वे अपनी मेहनत और प्रतिभा के बलबूते भारतीय क्रिकेट की एक नई उम्मीद बन गए हैं। सभी को उन पर गर्व है। श्री वैभव सूर्यवंशी एवं उनके पिता जी से वर्ष 2024… pic.twitter.com/n3UmiqwTBX
— Nitish Kumar (@NitishKumar) April 29, 2025