ആഗോള അനിശ്ചിതാവസ്ഥകള്‍ കുറയുന്നു; സ്വര്‍ണവില താഴോട്ട്, കേരളത്തില്‍ ഇന്ന് ഗ്രാമിന് 40 രൂപ ഉയര്‍ന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ആഗോള അനിശ്ചിതാവസ്ഥകള്‍ കുറയുന്നു; സ്വര്‍ണവില താഴോട്ട്, കേരളത്തില്‍ ഇന്ന് ഗ്രാമിന് 40 രൂപ ഉയര്‍ന്നു

ആഗോളതലത്തിലും സ്വര്‍ണ്ണ വില ഏകദേശം 1% കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് 0.8% കുറഞ്ഞ് ഔണ്‍സിന് 3,314.99 ഡോളറിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 05:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ അനിശ്ചിതാവസ്ഥകള്‍ക്ക് നേരിയ ശമനമുണ്ടായതോടെ സ്വര്‍ണവിലയില്‍ താഴോട്ടിറക്കം തുടരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ 10 ഗ്രാമിന് ഒരു ലക്ഷം രൂപ കടന്ന്
റെക്കോഡിട്ട വില, ചൊവ്വാഴ്ച ഇന്ത്യന്‍ ബുള്ളിയന്‍ അസോസിയേഷന്റെ കണക്കനുസരിച്ച് 95,560 രൂപയായി കുറഞ്ഞു.

ആഗോളതലത്തിലും സ്വര്‍ണ്ണ വില ഏകദേശം 1% കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് 0.8% കുറഞ്ഞ് ഔണ്‍സിന് 3,314.99 ഡോളറിലെത്തി. അതേസമയം യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 0.7% കുറഞ്ഞ് 3,325.10 ഡോളറിലെത്തി. ആഗോള വിപണികളിലെ വ്യാപാര സംഘര്‍ഷങ്ങള്‍ കുറഞ്ഞുവരുന്നതാണ് സ്വര്‍ണ്ണ വിലയിലെ ഇടിവിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

സ്വര്‍ണ്ണ വില കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആഗോള വ്യാപാര സാഹചര്യങ്ങളിലെ പുരോഗതിയാണ്. ഇന്ത്യയുള്‍പ്പെടെ നിരവധി മുന്‍നിര വ്യാപാര പങ്കാളികള്‍ യുഎസ് താരിഫ് ഒഴിവാക്കാന്‍ ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ഒരു വ്യാപാര കരാറില്‍ ഉടന്‍ ഒപ്പുവെക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ചില യുഎസ് ഉല്‍പ്പന്നങ്ങളെ താരിഫുകളില്‍ നിന്ന് ഒഴിവാക്കാനുള്ള ചൈനയുടെ തീരുമാനം, താരിഫ് പിരിമുറുക്കം കുറയ്‌ക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി കാണുന്നു.

വ്യാപാര സംഘര്‍ഷങ്ങളും അനിശ്ചിതാവസ്ഥയും കുറയുമ്പോള്‍, നിക്ഷേപകര്‍ സ്വര്‍ണ്ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളില്‍ നിന്ന് അകന്നു മാറാനുള്ള പ്രവണത കാണിക്കുന്നത് സ്വാഭാവികമാണ്. ഇത് ഡിമാന്‍ഡ് കുറയ്‌ക്കുകയും വില കുറയാന്‍ കാരണമാവുകയും ചെയ്യുന്നു. ആഗോള മാന്ദ്യവും ലോക വിപണികളിലെ അനിശ്ചിതത്വവും കാരണം സ്വര്‍ണ്ണ വില നേരത്തെ ഔണ്‍സിന് 3,500.05 ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.

ആഗോളതലത്തില്‍ നിക്ഷേപകര്‍ ഇപ്പോള്‍ മികച്ച വരുമാനത്തിനായി മറ്റ് ആസ്തികളിലേക്ക് നോക്കുകയാണ്. ഓഹരികളും കടപ്പത്രങ്ങളും മുതല്‍ ക്രിപ്‌റ്റോകറന്‍സികള്‍ വരെ ഈ നിരയിലുണ്ട്. ഇതാണ് ആഗോള, ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണ്ണ വില താഴ്‌ത്തിയിരിക്കുന്നത്.

കേരളത്തില്‍

ആഗോള തലത്തില്‍ വില കുറയുകയാണെങ്കിലും കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 8980 രൂപയായി. പവന് 320 കൂടി 71,840 രൂപയിലെത്തി.

Tags: GoldtariffFree Trade Deal
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies