ആന്ധ്രപ്രദേശിൽ തെന്നിന്ത്യൻ താരം സാമന്ത റുത്ത് പ്രഭുവിനായി ക്ഷേത്രം നിർമിച്ച് ആരാധകൻ. നടിയുടെ 38-ാം ജന്മദിനത്തിനാണ് സന്ദീപ് ക്ഷേത്രം തുറന്നത്. ഇവിടെ നടിയുടെ രണ്ടു പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. അലപ്പാടു ഗ്രാമത്തിൽ നിന്നുള്ളയാളാണ് സന്ദീപ്. ക്ഷേത്രം തുറന്ന ആരാധകൻ ഇവിടെ പ്രാർത്ഥനയും നടത്തി.
വലിയൊരു ക്ഷേത്രം നിർമിക്കാനായിരുന്നു ആഗ്രഹമെങ്കിലും സാമ്പത്തിക സ്ഥിതി അതിനനുവദിച്ചില്ലെന്നും സന്ദീപ് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചാണ് നടിയുടെ ജന്മദിനം ഇയാൾ ആഘോഷിച്ചത്. അവർ സദ്യ നൽകുകയും ചെയ്തു. അവരുടെ സിനിമകളിലെ പ്രകടനം തന്നെ ഏറെ ആകർഷിച്ചുവെന്നും ഇതാണ് ആരാധകനാക്കി മാറ്റിയതെന്നും സന്ദീപ് പറഞ്ഞു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവ പെട്ടെന്ന് വൈറലാവുകയും ചെയ്തു.
A fan named #Sandeep built a temple for actress #Samantha in Bapatla.@Samanthaprabhu2 pic.twitter.com/Z5Zat1vhhE
— Milagro Movies (@MilagroMovies) April 28, 2025