കശ്മീരിൽ പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ച് ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ്. സമാധാനം ഇല്ലാതാക്കനും ഭയപ്പെടുത്താനും ശ്രമിക്കുന്നവരുടെ മുന്നിൽ വഴങ്ങികൊടുക്കരുതെന്ന് റിതേഷ് ദേശ്മുഖ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
“വിനോദസഞ്ചാരികളിൽ വിശ്വാസം വളർത്തിയെടുക്കാൻ നമ്മൾ വർഷങ്ങളോളമെടുത്തു. എന്നാൽ ഒരു സംഘം ആളുകൾ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. രാജ്യത്തുടനീളമുള്ള വിനോദസഞ്ചാരികൾ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചിരുന്ന ഇടമാണ് പഹൽഗാം. ചിലർ സമാധാനം തകർക്കുകയും അവരുടെ മനസിലേക്ക് ഭയം സൃഷ്ടിക്കുകയും ചെയ്തു. ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് കശ്മീർ താഴ്വരയെയും വിനോദസഞ്ചാര മേഖലയെയും സാരമായി ബാധിക്കുന്നു. ആളുകളിൽ ഭയം വളർത്തുന്നു. ആരും അവിടെ പോകരുത് എന്നതാണ് അവരുടെ ലക്ഷ്യം”.
സർക്കാർ നടപടികളുമായി മുന്നോട്ടുപോവുകയാണ്. നമ്മളും പ്രതിജ്ഞയെടുക്കണം. അടുത്ത അവധിക്ക് അവിടെ പോകുമെന്ന് നമ്മൾ ഓരോരുത്തരും പ്രതിജ്ഞയെടുക്കണം. വിശ്വാസം വളർത്തുന്നതിനും പഴയ സമാധാനം തിരികെ കൊണ്ടുവരുന്നതിനും നമ്മുടെ സർക്കാർ ശ്രമിക്കുന്നുണ്ട്. കുടുംബത്തോടൊപ്പം അവിടെ പോയി സമയം ചെലവഴിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. കശ്മീരിലെ നമ്മുടെ സഹോദരീസഹോദരന്മാരെ സഹായിക്കണം. ഈ സംഭവത്തിന് ശേഷം ഇന്ത്യ മുഴുവൻ ഒന്നിച്ചു. അതിനേക്കാൾ മനോഹരമായത് എന്താണ് ഉള്ളതെന്നും താരം പറഞ്ഞു.















